ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തിന്റെ മരണം; കൂട്ടക്കൊലയെന്ന് ബന്ധുക്കൾ
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക സംശയം. എന്നാൽ, സ്വത്തുതർക്കത്തെത്തുടർന്നുള്ള കൂട്ടക്കൊലപാതകമാണെന്ന ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ആരോപണങ്ങൾ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നാഗ്ല ശ്രീ പദം ഗ്രാമത്തിൽ താമസിച്ചിരുന്ന മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിശ്തി (7), സാക്ഷാത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. […]
Read more