മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ദേവസ്വം
തൃശ്ശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു. ഞായറാഴ്ചകളിൽ വിഐപികൾക്ക് പ്രത്യേക ദർശനത്തിന് വിലക്കുള്ളപ്പോൾ മുഖ്യമന്ത്രി അത് ലംഘിച്ചാണ് ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 4500 രൂപയുടെ നെയ്വിളക്ക് ശീട്ടെടുത്താണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്നും അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഭക്തരെ തടഞ്ഞുവെന്ന പ്രചാരണവും ശരിയല്ലെന്ന് ദേവസ്വം വിശദീകരിച്ചു. പായസം കൊണ്ടുപോകുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായി തെക്കേ പ്രദക്ഷിണവഴിയിൽ […]
Read more

