Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Hamas and Israel

ഹമാസിന്റെ സായുധ വിഭാഗം മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ

ജെറുസലേം: ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയിലെ റിമാൽ മേഖലയിലുള്ള ഒരു ഫ്ലാറ്റിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടത് അടുത്തിടെ ഈ സ്ഥാനത്ത് നിയമിതനായ മുഹമ്മദ് ഒഡേ ആണ്. മുൻ ഹമാസ് സൈനിക കമാൻഡർ ഇസ് അൽ-ദിൻ അൽ ഹദ്ദാദിന് ശേഷം അദ്ദേഹം ചുമതലയേറ്റതായും, ഒക്ടോബർ 7 ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന നേതാക്കളിൽ ഒരാളായിരുന്നുവെന്നും ഇസ്രായേൽ പറയുന്നു. ആക്രമണത്തിൽ ഒരു […]
Read more

ഇസ്രയേലിൽ നിന്ന് തങ്ങൾ ബന്ധികളാക്കിയവരിൽ അടുത്ത സംഘത്തെ മോചിപ്പിക്കുമെന്ന് ഹമാസ്

ഗാസ: ഇസ്രയേലിൽ നിന്ന് തങ്ങൾ ബന്ധികളാക്കിയവരിൽ അടുത്ത സംഘത്തെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ഗാസ മുനമ്പിലെ വെടിനിർത്തൽ അവസാനിച്ച് വീണ്ടും യുദ്ധത്തിലേക്ക് പോയേക്കുമെന്ന ഭീതി വഴിമാറുകയാണെന്ന ആശ്വാസത്തിലാണ് അന്താരാഷ്ട്ര സമൂഹം. വെടിനിർത്തൽ കരാറിനെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് മദ്ധ്യസ്ഥരായ ഈജിപ്ത്, ഖത്തർ സംഘങ്ങളെ ഹമാസ് അറിയിച്ചു. ശനിയാഴ്ച ഹമാസിന്റെ പിടിയിൽ ഇനിയും അവശേഷിക്കുന്ന ഇസ്രയേലി ബന്ധികളിൽ മൂന്ന് പേരെക്കൂടി മോചിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം ഹമാസിന്റെ പുതിയ അറിയിപ്പിനോട് ഇസ്രയേലിന്റെ […]
Read more

വെടിനിർത്തൽ താൽക്കാലികം; വേണ്ടിവന്നാൽ പോരാട്ടം തുടരും: ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം ആണെന്നും വേണ്ടിവന്നാൽ പോരാട്ടം തുടരാൻ ഇസ്രായേൽ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സൈനിക വിജയമാണ് ലബനനിലും സിറിയയിലും ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും നല്ല രീതിയിൽ തന്നെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും ബുധനാഴ്ച സംസാരിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കുകവേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix