മൂന്നുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം: ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണി അമര സൂര്യയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ആണിത്. പരസ്പര താല്‍പ്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളില്‍ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊര്‍ജ്ജിതമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. ഡല്‍ഹി ഐഐടിയും നിതി […]
Read more