Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Health Department

സ്വകാര്യ ആശുപത്രികളിലടക്കം ഡോക്ടർമാരുടെ പ്രാക്ടീസ്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

സർക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശം നൽകിയിട്ടുള്ളത്. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. അതേസമയം, അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ആരോ​ഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. ഇവരെ […]
Read more

ആശ വർക്കർമാർക്ക്‌ മൂന്ന് മാസത്തെ ഓണറേറിയം: 50.49 കോടി അനുവദിച്ചു

സംസ്ഥാനത്തെ ആശ വർക്കർമാർക്ക് മൂന്നുമാസത്തെ ഓണറേറിയം വിതരണം ചെയ്യാൻ 50.49 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ ഓണറേറിയമാണ് ലഭിക്കുക. 26125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഓണറേറിയം നൽകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടത്. 2016ന് മുമ്പ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ മാത്രമായിരുന്നു.
Read more

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹീമോഡയാലിസിസ് ചെലവേറിയതും […]
Read more

എറണാകുളത്ത് മഴക്കാലജന്യരോഗങ്ങള്‍ പടരുന്നു

കൊച്ചി:സംസ്ഥാനത്ത് മഴക്കാലം ശക്തി പ്രാപിച്ചതോടെ മഴക്കാല രോഗങ്ങളും പിടിമുറുക്കുന്നു.എറണാകുളം ജില്ലയില്‍ ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.ദിവസേന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.മഴക്കാലജന്യ രോഗമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.ദിവസവും 500 ലധികം പേരാണ് ഇപ്പോള്‍ ചികിത്സ തേടുന്നത്.മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്. ജില്ലയില്‍ ഇതുവരെ 28 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതല്‍ പടരുന്നത്.കളമശ്ശേരി,തൃക്കാക്കര നഗരസഭകളിലും പനി പടരുന്നു.മഴക്കാലത്ത് മലിന ജലം […]
Read more

പരുന്തിലും കൊക്കിലും പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

കാക്കകൾക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളിലെ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി.കേരളത്തിൽ ആദ്യമായാണു പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ പരുന്തുകളിലും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കണ്ടെത്തിയ കൊക്കിലുമാണു പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്തിൽ ചത്തുവീണ കാക്കകളിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലാണ് […]
Read more

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും’; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്.കര്‍ഷകരും പക്ഷി വളര്‍ത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന മാര്‍ഗരേഖയാണിത്. ശക്തമായ […]
Read more

മഴക്കാലത്തുണ്ടാകുന്ന വയറിളക്ക രോഗങ്ങള്‍; ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്‌

മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാക്കും. വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. […]
Read more

ആരോഗ്യകിരണം: പദ്ധതിയുടെ ഫലം എല്ലാവർക്കും ലഭിക്കും

സർക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതിയായ ആരോഗ്യകിരണത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി (ഡി.എൽ.എസ്.എ.) ജില്ലാ ജനറൽ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഇതുപ്രകാരം ഈ പദ്ധതി സംബന്ധിച്ച അറിയിപ്പുബോർഡുകൾ സ്ഥാപിക്കുമെന്ന് ജനറൽ ആശുപത്രി അധികൃതർ ഡി.എൽ.എസ്.എ.യിൽ അറിയിച്ചു.18 വയസ്സുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സർക്കാർ പദ്ധതിയാണ് ആരോഗ്യകിരണം. പദ്ധതി പ്രകാരം പരിശോധന, ചികിത്സ, മരുന്നുകൾ ഇവ സൗജന്യമായി ലഭിക്കും. ആരോഗ്യകിരണം പദ്ധതി പൂർണതോതിൽ നടപ്പാക്കുമെന്ന് ആശുപത്രി അധികൃതർ ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ […]
Read more

സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടി;വിമര്‍ശിച്ച് കെജിഎംഒഎ

തിരുവനന്തപുരം:സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലന്‍സ് പരിശോധനയ്‌ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്‍മാരെ അവഹേളിക്കുന്നുവെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്.വീടുകളില്‍ കയറിയുള്ള പരിശോധന ഡോക്ടര്‍മാര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഡോക്ടര്‍മാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്നും കെജിഎംഒഎ ആരോപിച്ചു.
Read more

ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടി;ആരോഗ്യമന്ത്രി

ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന് നിര്‍ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.2009 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കും വീടുകളില്‍ സ്വകാര്യ സര്‍വ്വീസിന് നിരോധനമുണ്ട്. കൊലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ് സ്വകാര്യ പ്രാക്ടീസിനെ സാരമായി ബാധിക്കുമെന്നതാണ് ഡോക്ടര്‍മാരുടെ എതിര്‍പ്പിനു കാരണം.സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കു മികച്ച പരിചരണവും ലഭ്യമാക്കാകുകയാണ് സ്വകാര്യ പ്രാക്ടീസിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലുടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.
Read more
Advertisement
WhiteswanTV Footer