Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Hitman

39-ാം വയസിലും മിന്നൽ വേഗം; രോഹിത് ശർമയുടെ തകർപ്പൻ ഫീൽഡിങ്ങിന് കൈയടിച്ച് ആരാധകർ

39-ാം വയസിലും കളിക്കളത്തിലെ ചുറുചുറുക്കിന് കുറവില്ലെന്ന് തെളിയിച്ച് ഇന്ത്യൻ താരം രോഹിത് ശർമ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഡാരിൽ മിച്ചലിനെ റൺഔട്ടാക്കാൻ രോഹിത് നടത്തിയ മിന്നൽ ഫീൽഡിങ്ങാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. താരത്തിന്റെ ശാരീരികക്ഷമതയും വേഗത്തിലുള്ള പ്രതികരണശേഷിയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഷോർട്ട് മിഡ് വിക്കറ്റ് മേഖലയിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത്, ഗ്ലെൻ ഫിലിപ്‌സിന്റെ സിംഗിൾ ശ്രമത്തിനിടെ പന്ത് അതിവേഗത്തിൽ കൈക്കലാക്കി ബാറ്ററുടെ എൻഡിലേക്ക് കൃത്യമായി എറിഞ്ഞു. പന്ത് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ […]
Read more

ഹിറ്റ്മാൻ തുടരുമോ? ഒടുവില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ: അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മുൻ നായകൻ രോഹിത് ശർമ്മ തുടരാനുള്ള സാധ്യതകൾ ശക്തമാകുന്നു. രോഹിതിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിസിസിഐ രംഗത്തെത്തിയതോടെ താരത്തിന്റെ ഏകദിന വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്കും വിരാമമായി. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് നേരത്തെ വിരമിച്ചെങ്കിലും രോഹിതിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചിട്ടില്ലെന്നും താരം ഏകദിനത്തിൽ തുടരുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ അവലോകന യോഗത്തിന് ശേഷമാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. അജിത് അഗാർക്കറുടെ […]
Read more

‘ഹിറ്റ്‌മാൻ യുഗം അവസാനിക്കുന്നില്ല’; വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ

ലണ്ടൻ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ലോർഡ്സിലെ മൂന്നാം ഏകദിനം രോഹിത്തിന്റെ കരിയറിലെ അവസാന മത്സരമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഞായറാഴ്ച നടക്കുന്ന നിർണായക മത്സരത്തോടെ രോഹിത് ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്ന് സൈകിയ പറഞ്ഞു. രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും താരം ഇപ്പോഴും ഇന്ത്യൻ ടീമിലെ സജീവ അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ 2027ലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix