Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: HomeMinister

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; ‘സുജിത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകും’, ഉറപ്പ് നല്‍കി ആഭ്യന്തരമന്ത്രി

ഇടുക്കി: കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ചില മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയതിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിൽ ഓരോരുത്തരും അവരവരുടെ നിലപാട് പറയുമെന്നും വിഷയത്തിൽ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ പൊലീസ് മർദ്ദനം നടന്നെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. സുജിത്തിന്റെ പരാതി ഡിജിപിക്ക് കൈമാറിയതായും ഐജി പൂജ വിമലാദിത്യയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പൊലീസുകാർക്കെതിരെ കഴിഞ്ഞ സർക്കാർ നടപടി സ്വീകരിച്ചിരുന്നുവെന്നും […]
Read more

ടി ജി മോഹൻദാസിന്റെ വിവാദ പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബർ സെൽ ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നടപടി. വിവാദ പരാമർശവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്ന തരത്തിൽ ടി.ജി. മോഹൻദാസ് നടത്തിയ പരാമർശമാണ് വിവാദമായത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ അധിക്ഷേപിക്കുന്ന […]
Read more

മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി. പൊലീസ് മർദനത്തെ തുടർന്നാണ് സിയാദിന്റെ മരണമെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് നടപടി. വിദ്യാർഥിയെ കാണാതായ സംഭവത്തിൽ ജൂൺ 16ന് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. എന്നാൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയ സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ആഭ്യന്തരമന്ത്രിയെ കണ്ട് കുട്ടിയുടെ കുടുംബം

തിരുവനന്തപുരം: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നൽകി. കേസിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും, എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തർജനം, ആശാ നിർമ്മൽ എന്നീ ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും കുടുംബം ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ടെന്നും, ഇനി […]
Read more

Recent News

Advertisement
WhiteswanTV Footer