ഇൻസ്റ്റാഗ്രാം വഴി 19-കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19കാരനെ ഹണിട്രാപ്പിൽപ്പെടുത്തി മർദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ശ്രീകാര്യം ചെല്ലമംഗലം സ്വദേശിനിയായ സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് പിടിയിലായത്. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ ജിനു (19) വിനെയാണ് ഇവർ ആക്രമിച്ചത്. സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ ജിനുവുമായി പരിചയം സ്ഥാപിച്ചു. പിന്നീട് ഈ മാസം 18-ന് പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തി. അവിടെ കാത്തുനിന്ന സംഘാംഗങ്ങൾ ജിനുവിനെ സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. പാങ്ങപ്പാറ […]
Read more

