വനിതകളുടെ ഏകദിന ലോകകപ്പിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ച് ഐസിസി
വനിതകളുടെ ഏകദിന ലോകകപ്പിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). സെപ്തംബര്‍ 30ന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് ഐസിസിയുടെ നീക്കം. 13.8 മില്യണ്‍ അമേരിക്കൻ ഡോളറാണ് (122.37 കോടി രൂപ) ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലൻഡ് ആതിഥേയത്വം വഹിച്ച 2022 വനിത ഏകദിന ലോകകപ്പിന്റെ ആകെ സമ്മാനത്തുക 3.5 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (30.85 കോടി രൂപ). 297 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുരുഷ ഏകദിന ലോകകപ്പിന് ആകെ നല്‍കുന്ന സമ്മാനത്തുക 10 മില്യണ്‍ അമേരിക്കൻ ഡോളറാണ് […]
Read more

