Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ilayaraja

ഇളയരാജയ്ക്ക് വിലക്ക് ; സരിഗമയ്ക്ക് അവകാശമുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിലാണ് വിലക്ക്

ഡൽഹി: സരിഗമ മ്യൂസിക് ലേബലിന്റെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഇളയരാജക്ക് വിലക്ക് ഏർപ്പെടുത്തി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആമസോൺ മ്യൂസിക്, ജിയോ സാവൻ, ഐ ട്യൂൺ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഇളയരാജ അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് കമ്പനി നിയമ നടപടിക്കൊരുങ്ങിയത്.
Read more

ഇളയരാജയ്‍ക്ക് തിരിച്ചടി, സിനിമയില്‍ ഗാനം ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി

സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് കോടതിയില്‍ തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യവും കോടതി തള്ളി. മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. നിർമാതാക്കളുടെ ഭാഗം കേൾക്കണം എന്ന് കോടതി വ്യക്തമാക്കി. 1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി.
Read more
Advertisement
WhiteswanTV Footer