അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ തച്ചങ്കരിയുടെ അപ്പീല്‍ ചൊവ്വാഴ്ച്ച പരിഗണിക്കും
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീൽ കേരള ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു. 2003 മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 4 ലക്ഷം രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. 2013ലാണ് വിജിലൻസ് അന്വേഷണം […]
Read more








