Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

അനധികൃത കുടിയേറ്റം: ഇന്ത്യയിലേക്ക് നാടുകടത്തിയ സ്ത്രീകൾക്കും കുട്ടികൾക്കും വിലങ്ങണിയിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 15നും 16നും അമേരിക്കയിൽ നിന്ന് അമൃത്സറിൽ എത്തിയ കുട്ടികളേയും സ്ത്രീകളേയും വിലങ്ങണിയിച്ചിരുന്നില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് പനാമയിലേക്കും കോസ്റ്റോറിക്കയിലേക്കും അയച്ച സംഭവത്തിലും വിദേശകാര്യമന്ത്രാലയം ഇതിനോടകം പ്രതികരണം നടത്തി. എത്രയും പെട്ടെന്ന് ഇവരെ […]
Read more

ആശാപ്രവർത്തകരുടെ സമരത്തിൽ ഇടപെട്ട് ദേശീയമനുഷ്യാവകാശ കമ്മീഷൻ

ദില്ലി: ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം ആവശ്യമെന്ന്ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ആശ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ദേശീയ തലത്തിൽ നടത്തിയ ചർച്ചയിലാണ് ഈ നിർദേശം. കൂടാതെ ആശ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
Read more

പരീക്ഷയിൽ കോപ്പിയടിച്ചു; തുടർന്ന് തര്‍ക്കം; ബിഹാറിൽ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

പട്ന: ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.ബിഹാറിലെ റൊതാസ് ജില്ലയിലാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റിട്ടുണ്ട്. അതെസമയം പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വെടിയേറ്റുമരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതോടെയാണ് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചത്.
Read more

ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം; തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിൽ

ന്യൂഡൽഹി: നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്‌സർ-മെറ്റ്‌ലിന്റെ പഠനറിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം. ഇന്ത്യയിലെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരിൽനിന്നാണ്‌ വിവരശേഖരണം നടത്തിയത്‌. സാങ്കേതികേതര മേഖലയിലെ നൈപുണിശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. മറ്റുമേഖലകളേക്കാൾ തൊഴിൽ ലഭ്യത കൂടുതൽ ഉള്ളത് സാങ്കേതികമേഖലയിലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്കിൽ ഇൻഡക്സ്-2025 എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ബിരുദധാരികളിലെ തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിലാണ്, 53.4 ശതമാനം. 51.1 […]
Read more

യൂട്യൂബിലെ ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യൂട്യൂബിലെയും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെയും ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ‘ഇന്ത്യ ഗോട്ട് ലേറ്റന്റെ’ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതിയുടെ ഈ നിർദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത് എന്‍.കോതീശ്വര്‍ സിങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.വിഷയത്തില്‍ സോളിസിറ്റര്‍ ജനറലിന്റെയും അറ്റോര്‍ണി ജനറലിന്റെയും സഹായം തേടാന്‍ മറ്റൊരു കേസില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ […]
Read more

ഇന്ത്യയ്ക്ക് പകരം ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കണം: ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സമയം നൽകി

ന്യൂഡല്‍ഹി: ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കില്‍ ‘ഹിന്ദുസ്ഥാന്‍’ എന്ന് മാറ്റി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കൂടുതല്‍ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ നിലപാട് പറയാന്‍ കേന്ദ്രത്തിന്റെ അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹര്‍ജി മാര്‍ച്ച് 12-ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവെയ്ക്കുകയായിരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഹര്‍ജിയിലെ ആവശ്യം പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ച് 2020-ല്‍ സുപ്രീം […]
Read more

ഡൽഹി സത്യപ്രതിജ്ഞ ചടങ്ങ്: നിർത്താക്കൾക്ക് പുറമെ 50 സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾക്കും ക്ഷണം

രാജ്യതലസ്ഥാനത്തെ ഭരണതലപ്പത്തേക്ക് പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് രാംലീല മൈതാനത്ത് ആണ് ചടങ്ങ്, എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾക്കും വ്യക്തിക്കൾക്കും പുറമെ 50 സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾക്കും ക്ഷണം ഉണ്ട്. ചടങ്ങിന് ശേഷം മ്യൂസിക് ഷോയുമുണ്ടാകും.പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ​ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള […]
Read more

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയരുത്; രൺവീർ അലബാദിയക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: അശ്ലീല പരാമര്‍ശത്തില്‍ രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അപലപനീയമായ പെരുമാറ്റമാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു. മാതാപിതാക്കളെ അപമാനിച്ചു. മനസ്സിലെ വൃത്തികേടാണ് പുറത്തുവന്നത്. എന്തിനാണ് അനുകൂല നിലപാട് എടുക്കേണ്ടതെന്നും കോടതി ചോദിച്ചു. ജനപ്രീതി ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയരുത്. സമൂഹത്തെ നിസ്സാരമായി കാണരുതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമൂഹത്തിൽ നാണംകെട്ടു. വധഭീഷണിയുണ്ടെന്നും രൺവീർ അലബാദിയ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ പരാതി നൽകൂ […]
Read more

ചോദ്യക്കടലാസുകൾ ചോർന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ

ന്യൂഡൽഹി: ഇപ്പോൾ നടക്കുന്ന ബോർഡ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ അകപ്പെടരുതെന്നും സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സി.ബി.എസ്.ഇ. അറിയിച്ചു. ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ സ്വീകരിക്കാവൂവെന്നും അധികൃതർ വ്യക്തമാക്കി.
Read more

ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാർ

ദില്ലി: രാജീവ് കുമാർ വിരമിച്ചതിന് തൊട്ടുപിന്നാലെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു.1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്ന ഇദ്ദേഹത്തിൻ്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസ‍ർക്കാർ പുറത്തിറക്കിയേക്കും.വിയോജന കുറിപ്പ് നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. ജസ്റ്റിസ് കെഎം ജോസഫിൻറെ […]
Read more
Advertisement
WhiteswanTV Footer