Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഖത്തർ അമീർ ഇന്ത്യയിലെത്തി; ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച ഔപചാരികമായ സ്വീകരണം ഒരുക്കും.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി […]
Read more

റംസാൻ; തെലങ്കാനയിലെ മുസ്‌ലിം സർക്കാർ ജീവനക്കാർക്ക് മാർച്ച് 2 മുതൽ 31 വരെ ജോലിസമയത്തിൽ ഇളവ്

ഹൈദരാബാദ്: റംസാൻ മാസം പ്രമാണിച്ച് മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. മാർച്ച് 2 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള തെലുങ്കാന സംസ്ഥാന സർക്കാരാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സർക്കാർ വകുപ്പിലെ ജീവനക്കാർ അധ്യാപകർ, കോർപ്പറേഷൻ, കരാറുകാർ, പൊതുമേഖലാ ജീവനക്കാർ എന്നിവിടങ്ങളിലെ മുസ്‌ലിം വിഭാഗക്കാർക്ക് ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ ജീവനക്കാർ കുറവുള്ള ഇടങ്ങളിൽ ആവശ്യമെങ്കിൽ […]
Read more

ഡൽഹി ദുരന്തം: കേന്ദ്രത്തിനെതിരെ മാലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി:ഇന്നലെ രാവിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നപ്പോൾ, സർക്കാരിനെ ലക്ഷ്യം വെച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷം . യഥാർത്ഥ മരണ വാർത്തയുടെ കണക്ക് സർക്കാർ മൂടി വെക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. “മരണം തടയുന്നതിനേക്കാൾ “മരണവാർത്തകൾ തടയുന്നതിലാണ് സർക്കാർ ആശങ്കപ്പെടുന്നത്” എന്ന് പ്രതിപക്ഷം പറഞ്ഞു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നടന്ന മരണങ്ങളുടെ കാര്യത്തിൽ സത്യം മറച്ചുവെക്കാൻ നരേന്ദ്ര മോദി സർക്കാർ നടത്തിയ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് കോൺഗ്രസ് […]
Read more

ഡൽഹിയ്ക്ക് പിന്നാലെ ബീഹാറിലും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയ്ക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രതയിലാണ് ബീഹാറിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Read more

അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനവും യു.എസില്‍ നിന്ന്‌ എത്തി; സംഘത്തിലുള്ളത് 112 പേര്‍

ചണ്ഡീഗഢ്‌(പഞ്ചാബ്): അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുമായുള്ള അമേരിക്കയുടെ മൂന്നാമത്തെ വിമാനം പഞ്ചാബിലെ അമൃത്‌സറില്‍ ഇറങ്ങി.ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിമാനം അമൃത്‌സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. യു.എസ്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. ഈ വിമാനത്തില്‍ ഉണ്ടായിരുന്നത് 112 പേരാണ്.ഇതില്‍ 44 പേര്‍ ഹരിയാണ സ്വദേശികളും 33 പേര്‍ ഗുജറാത്ത് സ്വദേശികളും 31 പേര്‍ പഞ്ചാബ് സ്വദേശികളും രണ്ടുപേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമാണ്‌. ഹിമാചല്‍ പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നുമുള്ള ഓരോരുത്തരും തിരിച്ചയക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്‌.ഫെബ്രുവരി അഞ്ചിനാണ് നാടുകടത്തപ്പെട്ടവരെയുംകൊണ്ട് ആദ്യത്തെ വിമാനം […]
Read more

ഡല്‍ഹി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ 18 പേർ മരിച്ച സംഭവത്തില്‍,ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. രണ്ടര ലക്ഷം രൂപ വീതം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് നൽകും . ചെറിയ പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. മരിച്ചവരില്‍ 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ […]
Read more

വികടന്റെ വെബ്സൈറ്റ് കേന്ദ്രം ബ്ലോക്ക് ചെയ്തു; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്രത്തിന് പിന്നാലെ നടപടി

ചെന്നൈ: പ്രമുഖ തമിഴ് മാസിക വികടന്റെ വെബ്സൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്ര വന്നതിനുപിന്നാലെ വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെയാണ് ബിജെപി തമിഴ്നാട് ഘടകം വൈകീട്ട് കേന്ദ്രമന്ത്രി എൽ. മുരുഗന് പരാതി നൽകിയത്. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. പിന്നാലെ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതാണെന്ന് എൽ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഉചിതമായ തീരുമാനമാണെന്നാണ് തമിഴ്‌‌നാട്ടിലെ ബിജെപി നേതാക്കൾ പ്രതികരിച്ചത്. അതെസമയം ലോകം മോദിയുടെ ഭരണമികവ് […]
Read more

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

ഭോപ്പാൽ: കെമിക്കൽ ഫാക്ടറിയിൽ നിന്നും ചോർന്ന അമോണിയ വാതകം ശ്വസിച്ച നിരവധി പേർ ആശുപത്രിയിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സിംലിയയിലെ ചമ്പൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ എന്ന ഫാക്ടറിയിലാണ് ചോർച്ച ഉണ്ടായത്. ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കടക്കം നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആരുടെയും നില ഗുരുതരമല്ല. ചോർച്ച സംബന്ധിച്ച വിശദവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read more

കുടിയേറ്റക്കാരുമായി വരുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി മൻ

അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് മൻ ആരോപിച്ചു. 104 പേർ അടങ്ങിയ ആദ്യ സംഘത്തിൽ ഹരിയാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള 33 പേരും പഞ്ചാബില്‍ നിന്നുള്ള 30 പേരും ഉണ്ടായിരുന്നു എന്നാൽ സംഘത്തെ ഇറങ്ങിയത് പഞ്ചാബ് അമൃത്സറിലാണ്. ഇതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ കേന്ദ്ര സർക്കാരിന് കത്തയച്ചു . വിദേശകാര്യമന്ത്രി എസ് ജയശങ്കറിനാണ് കത്തയച്ചത്. ഇന്ന് എത്തുന്ന […]
Read more

ബിഎസ്എന്‍എല്ലിന്റെ വമ്പൻ തിരിച്ചുവരവ്; 262 കോടി രൂപയുടെ നേട്ടം

ന്യൂഡൽഹി: തകർച്ചയിൽ നിന്നും വമ്പൻ തിരിച്ചുവരവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനി 262 കോടി രൂപയുടെ ലാഭം നേടിയതായി റിപ്പോർട്ട്. 2007ന് ശേഷം ബിഎസ്എന്‍എല്ലിന്‍റെ ലാഭത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്. നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, നെറ്റ്‌വർക്ക് വിപുലീകരണം, ചെലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങിയവയാണ് ഈ നേട്ടത്തിനുള്ള മുഖ്യ കാരണങ്ങൾ. മാർച്ച് 31ന് സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ വരുമാന വളർച്ച 20 ശതമാനം […]
Read more
Advertisement
WhiteswanTV Footer