Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ട്രോളി ബാ​ഗിൽ മൃതദേഹം, ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

കൊൽക്കത്ത: ​മൃതദേഹം ഒളിപ്പിച്ച ട്രോളി ബാ​ഗ് ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പോലീസ് പിടിയിൽ. കൊൽക്കത്തയ്ക്കു സമീപം കുമാർതുലിയിൽ ചൊവ്വാഴ്ച രാവിലെ 7.30-നാണ് സംഭവം. ഒരു ട്രോളി ബാ​ഗ് രണ്ട് സ്ത്രീകൾ ചേർന്ന് കാറിൽനിന്ന് ഇറക്കുന്നത് സമീപത്തെ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു.ബാ​ഗ് ഉയർത്തി നദിയിലേക്ക് ഉപേക്ഷിക്കാനായി ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സമീപത്ത് യോ​ഗ അഭ്യസിച്ചിരുന്നവരും നാട്ടുകാരും ഇവരുടെ അടുത്തേക്ക് എത്തി. ബാ​ഗിനുള്ളിൽ എന്താണെന്ന ചോദ്യത്തിന് നായയുടെ ജഡമാണെന്നായിരുന്നു ആദ്യം മറുപടി. വീണ്ടും നാട്ടുകാർ […]
Read more

ഹിന്ദി അടിച്ചേൽപ്പിക്കുന്നു; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ് ജനതയെ അവഗണിക്കുകയാണെന്നും തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ കഴിയില്ലെന്നും രഞ്ജന വ്യക്തമാക്കി. ബിജെപി വിട്ടാലും തന്റെ പൊതുപ്രവർത്തനം തുടരുമെന്നും രഞ്ജന നാച്ചിയാർ കൂട്ടിച്ചേർത്തു.
Read more

കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ

ന്യൂഡൽഹി : കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലാണ് തടവുശിക്ഷ കോടതി വിധിച്ചിരിക്കുന്നത് . കലാപത്തിൽ ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. കലാപമുണ്ടാക്കിയതിന് സെക്ഷന്‍ 147 പ്രകാരം രണ്ട് വര്‍ഷവും, കലാപത്തിനായി മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് മൂന്ന് വര്‍ഷം തടവും പിഴയും, കൂടാതെ ഗുരുതരമായ നാശനഷ്ടം വരുത്തിവയ്ക്കാന്‍ ഉദ്ദേശിച്ചുള്ള കുറ്റകരമായ നരഹത്യയ്ക്ക് സെക്ഷന്‍ 308 പ്രകാരം ഏഴ് വര്‍ഷം […]
Read more

പുഷ്​പ’ കാരണം സ്​കൂളിലെ കുട്ടികൾ മോശമാകുന്നു ; വൈറലായി അധ്യാപികയുടെ പ്രസംഗം

ഹൈദരാബാദ്: പുഷ്പ സിനിമയ്‌ക്കെതിരെ ഒരു അദ്ധ്യാപിക നടത്തിയ പ്രസംഗം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. പുഷ്പയുടെ റിലീസിന് ശേഷം കുട്ടികൾ മോശമായി പെരുമാറുന്നു. അസഹനീയമായ ഹെയർസ്റ്റൈലുകളുമായി സ്കൂളുകളിൽ വരുന്നു അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് അധ്യാപികയുടെ വാദങ്ങൾ .സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇത് തന്നെയാണ് സ്ഥിതി. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഞാൻ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു എന്നും -അധ്യാപിക കൂട്ടിച്ചേർത്തു .മാതാപിതാക്കളോട് ഇതിനെ കുറിച്ച് സംസാരിക്കുന്നതൊന്നും കുട്ടികളെ ബാധിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളാണ് ഇതിന് കുറ്റക്കാർ. […]
Read more

മധ്യപ്രദേശ് നിക്ഷേപകര്‍ക്ക് നല്‍കുന്നത് വിപുലമായ അവസരമെന്ന് പ്രധാനമന്ത്രി

നിക്ഷേപകർക്ക് മികച്ച വരുമാനത്തിനുള്ള ധാരാളം അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ മുൻനിരയിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശെന്നും ഭോപ്പാലില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റ് -2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിലെ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് പറയുന്ന ലോകബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ചും മോദി പരാമര്‍ശിച്ചു. മധ്യപ്രദേശിന്റെ വ്യാവസായിക നയങ്ങളും മോദി ഉദ്ഘാടനം ചെയ്തു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ […]
Read more

കുംഭമേളയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചു സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ കേസ്

ഉത്തർപ്രദേശ് :മഹാകുംഭമേളയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ 13 എഫ്ഐആറുകൾ ഫയൽ ചെയ്തതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. കൂടാതെ ഈ വർഷം നടക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു . എത്ര വലിയ ജനക്കൂട്ടമുണ്ടായാലും തിരക്ക് നിയന്ത്രിക്കാനുളള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനിടെ, ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവർ സമൂഹത്തിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബലഹീനമാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്. അത്തരം വിദേശ […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി-2 ആയി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത് കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ്. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നത് വരേയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരേയോ ആയിരിക്കും കാലാവധി എന്നാണ് ഉത്തരവിൽ പറയുന്നത്. തമിഴ്‌നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് […]
Read more

കുംഭമേളയിൽ പങ്കെടുത്ത് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുത്ത് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മഹാ കുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ സാധിച്ചുവെന്ന് അര്‍ലേക്കര്‍ പറഞ്ഞു. നല്ല രീതിയിൽ മഹാകുംഭമേള നടത്തുന്നതിന് യോഗി സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നതെന്നും രാജ്യത്തിന്റെ പുരോഗതിക്കും ഒരുമയ്ക്കുമായി താന്‍ ഗംഗാ ദേവിയോട് പ്രാര്‍ത്ഥിച്ചുവെന്നും അര്‍ലേക്കര്‍ പറഞ്ഞു.
Read more

രാത്രിയിൽ സ്ത്രീകളെ വർണിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കുന്നത് അശ്ലീലം: മുംബൈ സെഷൻസ് കോടതി

രാത്രിയിൽ അപരിചിതരായ സ്ത്രീകൾക്ക് ‘നീ മെലിഞ്ഞവളാണ്, നല്ല സ്മാർട്ടാണ്, ഫെയറാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്’ തുടങ്ങിയ സന്ദേശങ്ങൾ അയച്ചാൽ അത് അശ്ലീലമായി കണക്കാക്കുമെന്ന് മുംബൈ സെഷൻസ് കോടതി.നേരത്തെ കോർപറേഷനം​ഗമായിരുന്ന സ്ത്രീക്ക് വാട്ട്സാപ്പിൽ സന്ദേശം അയച്ചതിന് പിന്നാലെ കേസെടുത്തയാളുടെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. രാത്രി 11 മണിക്കും പുലർച്ചെ 12.30 -നും ഇടയിൽ ‘നിങ്ങൾ സ്ലിം ആണ്, വളരെ മിടുക്കിയാണ്, നിങ്ങൾ സുന്ദരിയാണ്, എനിക്ക് 40 വയസാണ് പ്രായം, നിങ്ങൾ വിവാഹം കഴിച്ചതാണോ?’ തുടങ്ങിയ സന്ദേശങ്ങളാണ് പരാതിക്കാരിക്ക് […]
Read more

ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി

ദില്ലി: വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു ഇഡി. മൂന്ന് ഡയറക്ടർമാർ 1.14 കോടി രൂപ പിഴയും അടയ്ക്കണം. 2023 ൽ എടുത്ത കേസിലാണ് നടപടി. 2012 മുതൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ ആദായനികുതി വകുപ്പും ബിബിസിയുടെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിക്ക് പിന്നാലെയായിരുന്നു കേസ് അടക്കം നടപടികൾ കേന്ദ്രം തുടങ്ങിയത്.
Read more
Advertisement
WhiteswanTV Footer