Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

പകരം വീട്ടി രോഹിതും കൂട്ടരും;ടി 20 ലോകകപ്പില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ

ഓസീസിനെ ടി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ വഴി തടഞ്ഞ് നിര്‍ത്തി രോഹിതും സംഘവും.ഏകദിന ലോകകപ്പിന്റെ കലാശ പോരില്‍ തങ്ങളെ തോല്‍പ്പിച്ച ഓസീസിനെതിരെയുളള മധുരപ്രതികാരമായിരുന്ന ഈ ജയം.24 റണ്‍സിനായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം.സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലേക്ക് മുന്നേറി. സെഞ്ചുറിക്ക് എട്ടു റണ്‍സകലെ പുറത്തായ രോഹിത്തിന്റെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന […]
Read more

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും.കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും.വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക.വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും. വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം,പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ […]
Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

ബെംഗലൂരു:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സന്‍(52) വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.ബെംഗലൂരുവിലെ കോത്തനൂരില്‍ ഉള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.രാവിലെ 11.15 ന് ആണ് സംഭവം.കോത്തനൂരിലെ കനകശ്രീ ലേ ഔട്ടില്‍ ഉള്ള എസ്എല്‍വി പാരഡൈസിലെ നാലാം നിലയിലെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്.ജോണ്‍സണ്‍ താഴേക്ക് വീഴുമ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോണ്‍സണെ വിഷാദം അടക്കമുള്ള രോഗങ്ങള്‍ […]
Read more

വിമാനത്താവളങ്ങളിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയക്കുന്നവർക്ക് അഞ്ചുവർഷം യാത്രാവിലക്ക്‌

വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരേയുള്ള വ്യാജ ബോംബ് ഭീഷണി വർധിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. ഇതേത്തുടർന്ന് നടത്തേണ്ട അധിക പരിശോധനകൾ വിമാനങ്ങൾ വൈകാനുമിടയാക്കുന്നു.ഈ പശ്ചാത്തലത്തിൽ വ്യാജ ഭീഷണിക്കാരെ കണ്ടെത്തി കർശനനടപടികളെടുക്കാൻ തയ്യാറെടുക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഇത്തരക്കാർക്ക് അഞ്ചുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ആലോചന. അടുത്തിടെ വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണികൾ കൂടിയിട്ടുണ്ട്.പോലീസ് കണ്ടെത്തുമോയെന്നറിയാൻ തമാശയ്ക്ക് ഭീഷണിമുഴക്കിയ പതിമ്മൂന്നുകാരനെ ഏതാനും ദിവസംമുമ്പ് ഡൽഹി പോലീസ് പിടികൂടിയിരുന്നു. ചൊവ്വാഴ്ച മാത്രം രാജ്യത്താകെ 41 വിമാനത്താവളങ്ങളിൽ ഇത്തരം […]
Read more

ആധാർ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതിയ മാർഗനിർദേശങ്ങൾ

ആധാർ കാർഡുകൾ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രവാസികൾക്കും അല്ലാത്തവർക്കും  പ്രത്യേക ഫോമുകൾ അതോറിറ്റി നൽകിയിട്ടുണ്ട്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ചോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ […]
Read more

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങള്‍ ജൂലൈ 1 മുതൽ

രാജ്യത്തെ ക്രിമിനൽ നിയമങ്ങളായ 1860ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരം പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ നടപ്പിലാകുമെന്നു കേന്ദ്ര നിയമ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ അറിയിച്ചു. നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ നിര്‍വ്വഹണ സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് പുതിയ […]
Read more

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭ പ്രോ ടെം സ്പീക്കര്‍

ഡല്‍ഹി:ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു.ജൂണ്‍ 24ന് പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാര്‍ക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും.എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും.മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നില്‍.2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്.
Read more

ഡാര്‍ജിങ്ങിലെ ട്രെയിന്‍ അപകടം;അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി:പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ ട്രെയിനപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അപകടം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയാണ്. അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്”. പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
Read more

‘മെലോഡി’:വൈറലായി മോദി-മെലോണി സെല്‍ഫികള്‍

റോം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെയും സെല്‍ഫിയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായാകുന്നു.ജി 7 ഉച്ചകോടിക്കിടെ പകര്‍ത്തിയ ചിത്രങ്ങളായ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.ഇറ്റലിയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ മെലോണി എടുത്ത ചിത്രത്തില്‍, രണ്ട് നേതാക്കളും പുഞ്ചിരിക്കുന്നത് കാണാം. ചിത്രം വൈറലായതിന് പിന്നാലെ, ‘ഹായ് ഫ്രണ്ട്‌സ് ഫ്രം മെലഡി’ എന്ന പദവും ശ്രദ്ധ നേടിയിട്ടുണ്ട്. ജോര്‍ജിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. കഴിഞ്ഞ […]
Read more

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-കാനഡ പോരാട്ടം

ഫ്‌ലോറിഡ:ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും.ഫ്‌ലോറിഡയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ്ഗ്രൂപ്പ് മത്സരം.ട്വന്റി 20യില്‍ ആദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.സൂപ്പര്‍ എട്ടില്‍ ഇടം ഉറപ്പിച്ച ഇന്ത്യ കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് അവസരം നല്‍കുമോയെന്നതിലാണ് ആകാംക്ഷ.അതേസമയം മഴ കാരണം മത്സരം ഇന്നും മുടങ്ങാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി ഇന്ത്യ നേരത്തെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു.ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും നീലപ്പട ജയിച്ചു. ഫ്‌ലോറിഡയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]
Read more

Recent News

Advertisement
WhiteswanTV Footer