‘അംഗബലം 815 ആയാൽ എം.പിമാർ കൈയടിക്കാൻ മാത്രം വരും’: ശശി തരൂർ
ന്യൂഡൽഹി: ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 815 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അംഗബലം വർധിപ്പിക്കുന്നത് പാർലമെന്റിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നും എംപിമാർക്ക് സഭയിലെ ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 540 അംഗങ്ങളുള്ള ലോക്സഭയിൽത്തന്നെ എംപിമാർക്ക് സംസാരിക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണം 815 ആയി ഉയർന്നാൽ സഭയുടെ പ്രവർത്തനം എങ്ങനെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കേന്ദ്ര […]
Read more