Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹ വാഗ്ദാനം നൽകി ബാങ്ക് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിക്കെതിരെ കുറ്റപത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി ബാങ്ക് ജീവനക്കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്ലറിക്കൽ സ്റ്റാഫായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചിറ്റാട്ടുമുക്ക് സ്വദേശി മേനംകുളം പുതുവാൾ വീട്ടിൽ അമ്പു (29)വിനെതിരെയാണ് നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതേ ബാങ്കിലെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 26കാരിയാണ് പരാതിക്കാരി.

2024 സെപ്റ്റംബർ ഒന്ന് മുതൽ 2026 സെപ്റ്റംബർ ആറ് വരെയുള്ള കാലയളവിൽ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട് നടക്കാവിലെ നെക്‌സ്റ്റ് സ്റ്റേ ഹോട്ടൽ, റെയിൽവേ സ്റ്റേഷന് സമീപത്തെ ദർവേഷ് ഹോട്ടൽ, പാലക്കാട് ജില്ലയിലെ എ.ടി.എസ് റസിഡൻസി എന്നിവിടങ്ങളിൽ പലതവണ പീഡനം നടന്നതായും പരാതിയിൽ പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ ജംഷീദിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. അമ്പുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ ജോലിചെയ്തിരുന്ന ബാങ്കിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix