കുവൈത്തിൽ മൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ മൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി ഐആർയു. 2019ലെ ഇൻഷുറൻസ് നിയന്ത്രണ നിയമവും അതിന്റെ ഭേദഗതികളും ചട്ടങ്ങളും ലംഘിച്ച നാല് ഇൻഷുറൻസ് കമ്പനികൾക്ക് മുന്നറിയിപ്പും നൽകി. പോളിസി ഉടമകൾ, ഉപഭോക്താക്കൾ, ഇൻഷുറൻസ് വിപണിയിലെ മറ്റ് പങ്കാളികൾ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കമ്പനികളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ തിരുത്താനും ഭാവിയിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. […]
Read more