Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Iran-Isarel War

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ 3 നിബന്ധനകൾ അംഗീകരിക്കണം: ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായുമുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ഈ നിബന്ധനകൾ പ്രഖ്യാപിച്ചത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും ഇറാൻ സൈന്യം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങൾ ആക്രമിക്കപ്പെടുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സൈന്യം […]
Read more

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടം വീണ് ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരിക്ക്

ദുബായ്: ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടം വീണതായി അധികൃതർ. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ആകെ നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരൻ, രണ്ട് ഘാന സ്വദേശികള്‍, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read more

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് പരിക്കേറ്റതായി ഇറാനിയൻ ടിവി

ടെഹ്‌റാൻ: അമേരിക്ക–ഇസ്രായേൽ സംയുക്ത ആക്രമണത്തിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഈ വിവരം ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചത്.ഇറാന്റെ മുൻ പരമോന്നത നേതാവായിരുന്ന അലി ഖമനേയുടെ മകനാണ് മുജ്തബ ഖമനേയി. ‘റമദാൻ യുദ്ധത്തിലെ ജൻബാസ്’ എന്നാണ് ഇറാനിയൻ ടിവി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശത്രുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പരിക്കുകളുടെ ഗുരുതരത്വത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. […]
Read more

‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും’; ട്രംപിന് ഇറാൻറെ മറുപടി

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഇറാന്റെ കൈകളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയായി ഇറാൻ. അമേരിക്കക്കും ഇസ്രയേലിനുമെതിരായ സൈനിക നടപടികൾ എപ്പോൾ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.മേഖലയുടെ ഭാവിയും ഇപ്പോഴത്തെ സമവാക്യങ്ങളും ടെഹ്റാൻ സേനയുടെ നിയന്ത്രണത്തിലാണെന്നും ഐആർജിസി പറഞ്ഞു. ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ പ്രതികരണം. ഇറാനെതിരായ യുദ്ധം ഹ്രസ്വകാലത്തേക്കായിരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഇറാൻ ആഗോള എണ്ണവിതരണം തടസപ്പെടുത്തിയാൽ […]
Read more

ഇറാൻ യുദ്ധ കപ്പൽ കൊച്ചിയിലെത്തി; കപ്പലിലുള്ളത് 183 നാവികർ

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവന് ഇന്ത്യ കൊച്ചിയിൽ അഭയം നൽകി. കപ്പലിലുണ്ടായിരുന്ന 183 ഇറാനിയൻ നാവികരെ കൊച്ചിയിലെ നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കപ്പൽ കൊച്ചിയിൽ അടുപ്പിക്കാൻ ഇറാൻ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നുവെന്നും ഇന്ത്യ അതിന് അനുമതി നൽകിയതുമാണെന്നാണ് കേന്ദ്രവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കപ്പലിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായതിനാൽ അടിയന്തരമായി ഡോക്കിങ് ആവശ്യമാണെന്നായിരുന്നു ഇറാന്റെ അഭ്യർഥന. മാർച്ച് ഒന്നിന് കൊച്ചിയിൽ ഡോക്കിങ് അനുവദിക്കുകയും മാർച്ച് നാലിന് കപ്പൽ ഡോക്ക് ചെയ്യുകയും ചെയ്തതായി വിവരമുണ്ട്. മിഷൻ കമാൻഡർ മുഹമ്മദ് […]
Read more

ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കൾ

ലക്നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ വിഭാ​ഗം നേതാക്കൾ. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ലഖ്നൌവിലെ ഷിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് പ്രഖ്യാപിച്ചത്. കടകമ്പോളങ്ങൾ അടച്ചിടണമെന്നും എന്നാൽ മറ്റാരെയും ഇതിനായി നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മാർച്ച് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ട്രംപും നെതന്യാഹുവും അവരുടെ ചരമക്കുറിപ്പെഴുതി കഴിഞ്ഞെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും മൗലാനാ […]
Read more
Advertisement
WhiteswanTV Footer