Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ വിഭാ​ഗം നേതാക്കൾ. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ലഖ്നൌവിലെ ഷിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് പ്രഖ്യാപിച്ചത്. കടകമ്പോളങ്ങൾ അടച്ചിടണമെന്നും എന്നാൽ മറ്റാരെയും ഇതിനായി നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മാർച്ച് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ട്രംപും നെതന്യാഹുവും അവരുടെ ചരമക്കുറിപ്പെഴുതി കഴിഞ്ഞെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും മൗലാനാ സയ്ദ് കൽബേ ജവാദ് പ്രതികരിച്ചു. ഖമനെയി കൊല്ലപ്പെട്ടതിൽ ജമ്മു കാശ്മീരിലും പ്രതിഷേധം. ലാൽ ചൗക്കിൽ ഖമനെയിയുടെ ചിത്രവുമേന്തിയാണ് പ്രതിഷേധം.

“അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പം നിന്ന നേതാവിനെ രക്തസാക്ഷിയാക്കിയ ഭീരുക്കളാണ്. ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടിൽ ഒപ്പുവച്ചു കഴിഞ്ഞു. അല്ലാഹു അവരെ ശിക്ഷിക്കും. ഞങ്ങൾ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കടകൾ അടച്ചിടണം, പക്ഷേ നമ്മൾ ആരെയും നിർബന്ധിക്കരുത്. ഇത് മനുഷ്യരാശിക്ക് വലിയ നഷ്ടമാണ്. ഇന്ന് രാത്രി 8 മണിക്ക് നമ്മൾ മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തും”- എന്നാണ് മൗലാനാ സയ്ദ് കൽബേ ജവാദിന്‍റെ പ്രതികരണം.

Recent News

Advertisement
WhiteswanTV Footer