Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ayatollah Khamenei

ഖമനേയിക്കായി എത്തിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ. ഇന്ത്യയുടെ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കുമിടയിലെ “പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണെന്ന്” ഇറാൻ എംബസി വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അത്താ ഹുസൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുത്തു. വിവിധ […]
Read more

ഖമനെയിയുടെ സംസ്കാര ചടങ്ങിൽ 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകം

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ശവസംസ്കാര ചടങ്ങുകൾ ശനിയാഴ്ച ടെഹ്റാനിൽ ആരംഭിച്ചു. ചടങ്ങിൽ ഖമനെയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദി ഗൊൽപായെഗനിയുടെ ശവപേടകവും പ്രദർശിപ്പിച്ചു. ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമനെയിയുടെ ഭൗതികശരീരം ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് എത്തിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അതിലെ ചിത്രവും ചടങ്ങിൽ പങ്കെടുത്തവരെ ദുഃഖത്തിലാഴ്ത്തി. ഖമനെയിയുടെ […]
Read more

ഖമനേയിയുടെ സംസ്‌കാരം; ആദരാഞ്ജലികളുമായി ഇന്ത്യൻ പ്രതിനിധി സംഘം

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ ഇന്ത്യയുടെ പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യയുടെ പേരിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ സർക്കാരിനും ജനങ്ങൾക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇന്ത്യ അനുശോചനം അറിയിച്ചു. ബിഹാർ ലോക്ഭവനും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. […]
Read more

ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇതുവരെ സംസ്കരിക്കാനാകാതെ ഇറാൻ. സുരക്ഷാ ഭീഷണികളും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ശവസംസ്കാരം വൈകുന്നത്. ഫെബ്രുവരി 28-നാണ് 86-കാരനായ ഖമനേയി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലമായി മഷ്ഹദ് നഗരം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഖമനേയിയുടെ ജന്മനാടായ മഷ്ഹദ്, ഇസ്രയേലിൽ നിന്ന് അകലെയുള്ളതും കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകുന്നതുമായ പ്രദേശമാണ്. മഷ്ഹദിൽ സ്ഥിതിചെയ്യുന്ന ഇമാം റെസ ദേവാലയത്തിന്റെ സുരക്ഷയും ശവകുടീരത്തിന് […]
Read more

“അദ്ദേഹം പരമോന്നത സ്വർ​ഗത്തിൽ പ്രവേശിച്ചിരിക്കുന്നു” : ഖമനേയിയുടെ മരണ വാർത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരകൻ

ടെഹ്റാൻ: ആയത്തുല്ല ഖമനേയിയെ അമേരിക്ക വധിച്ച വാർത്ത ലോകത്തെ അറിയിച്ച ഇറാൻ സ്റ്റേറ്റ് അവതാരകൻ വാർത്ത വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞു. ഖമനെയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകൾ തുടർച്ചയായി വർഷിച്ച ശേഷമാണെന്നും ആക്രമണം ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അചഞ്ചലമായ ഇസ്ലാമിക സംരക്ഷണത്തിന്റെ പവിത്രമായ പർവതമായി വിശ്രമമില്ലാത്ത പോരാട്ടത്തിന് ശേഷം കാരുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിതാവ് മുസ്ലീങ്ങളുടെയും നേതാവും ഇമാമുമായ ആയത്തുല്ല സഈദലി ഹുസൈനി ഖമനേയി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഉന്നതി […]
Read more

ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കൾ

ലക്നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ വിഭാ​ഗം നേതാക്കൾ. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ലഖ്നൌവിലെ ഷിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് പ്രഖ്യാപിച്ചത്. കടകമ്പോളങ്ങൾ അടച്ചിടണമെന്നും എന്നാൽ മറ്റാരെയും ഇതിനായി നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മാർച്ച് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ട്രംപും നെതന്യാഹുവും അവരുടെ ചരമക്കുറിപ്പെഴുതി കഴിഞ്ഞെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും മൗലാനാ […]
Read more

ഖമേനിക്ക് പകരം ആര്? ഖമേനിയിയുടെ രണ്ടാമത്തെ മകൻ മുജ്തബ പിൻഗാമിയാകുമെന്ന് റിപ്പോര്‍ട്ട്

ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മകൻ മുജ്തബ ഖമനേയി പിൻഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി പിൻഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ ആശങ്ക ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിൻഗാമിയാകും എന്ന വാര്‍ത്ത എത്തുന്നത്. മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix