Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Israel- Iran War

പശ്ചിമേഷ്യൻ പ്രതിസന്ധി; ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ കാനഡ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ സഹായവാഗ്ദാനവുമായി കാനഡ. എണ്ണയും എൽ.എൻ.ജിയും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് വിതരണം ചെയ്യാൻ തയ്യാറാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന ഗതാഗതത്തിന് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ നിർദേശം. ഇതുമൂലം ഇന്ത്യയുടെ എണ്ണവിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ വൻതോതിൽ വർധിക്കുമെന്ന് മാർക്ക് കാർണി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ […]
Read more

നരേന്ദ്ര മോദിയുടെ ഒരു ഫോൺകോളിന് പ്രശ്നം പരിഹരിക്കാനാകും: യുഎഇ സ്ഥാനപതി

അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയും എന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ ഹുസൈൻ ഹസൻ മിർസ. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നരേന്ദ്ര മോദി നടത്തുന്ന ഒരു ഫോൺ സംഭാഷണം പോലും പ്രശ്നപരിഹാരത്തിന് സഹായകരമാകാമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഇടയിൽ മോദിക്ക് വലിയ സ്വാധീനവും വിശ്വാസ്യതയും ഉള്ളതാണിതിന് കാരണം എന്നും മിർസ എൻഡിടിവിയോട് പറഞ്ഞു. ഇറാനും ഇസ്രയേലുമായുള്ള മോദിയുടെ അടുത്ത ബന്ധം സമാധാന ശ്രമങ്ങൾക്ക് ശക്തി […]
Read more

എൽപിജി നിയന്ത്രണം; വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി

ന്യൂഡൽഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. നിലവിൽ വലിയ ക്ഷാമമില്ലെങ്കിലും ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കുറവ് ഉണ്ടാകാമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിൽ നിയന്ത്രണം തുടരുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് വാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മൂന്ന് അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. എണ്ണ കമ്പനികളുടെ പ്രതിനിധികളടങ്ങിയ ഈ സമിതി എൽപിജി വിതരണം നിരീക്ഷിക്കും. ഗാർഹിക സിലിണ്ടറുകൾ സംഭരിച്ച് വയ്ക്കുന്നത് തടയാൻ സർക്കാർ പ്രത്യേക […]
Read more

അമേരിക്കൻ അംഗീകാരമില്ലാതെ പുതിയ നേതാവ് അധികകാലം വാഴില്ല: നിര്‍ണായക മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മൊജ്താബ ഖമേനി നിയമിതനായതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാതെ ഇറാനിൽ ഒരു നേതാവും അധികകാലം അധികാരത്തിൽ തുടരാനാവില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ ഭാവി നേതൃത്വത്തെ തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് നിർണ്ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നേതാവിന് അമേരിക്കയുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ അധികകാലം അധികാരത്തിൽ തുടരാൻ കഴിയില്ലെന്നും ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. ഓരോ അഞ്ച് മുതൽ പത്ത് വർഷം […]
Read more

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ നെതന്യാഹുവുമായി ആലോചിച്ച് തീരുമാനമെടുക്കും; ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രായേലിന്റെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിച്ചത് താനും നെതന്യാഹുവുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെതിരെ പോരാട്ടത്തിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഉചിതമായ സമയത്ത് മാത്രമേ […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ഡൽഹിയിൽ ജാ​ഗ്രത, ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായ സാഹചര്യത്തിൽ തലസ്ഥാനമായ ന്യൂഡൽഹിയിൽ സുരക്ഷ ശക്തമാക്കി. എംബസികൾ ഉൾപ്പെടെ അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നിരീക്ഷണം കാര്യക്ഷമമാക്കാനും ഡൽഹി പോലീസ് കമ്മീഷണർ നിർദേശം നൽകി.സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി നിരീക്ഷണം കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു. ഇതിനിടെ, സംയുക്ത നാവികാഭ്യാസത്തിനായി വിശാഖ പട്ടണത്തിൽ എത്തിയ ഇറാന്റെ യുദ്ധക്കപ്പൽ IRIS Lavan ഇപ്പോൾ കൊച്ചിയിൽ നങ്കൂരമിട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. […]
Read more

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ന്യൂ ഡല്‍ഹി: ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് കേരളം. 011-23747079, 011-23742320, +91-9310443880 എന്നീ കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ , അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ.എസ് ഹരികുമാര്‍ , ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ. […]
Read more

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല; ഐആർജിസി

തെഹ്‌റാൻ: ഇറന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കി ഇറാൻ റെവല്യൂഷനറി ഗാർഡ് (ഐആർജിസി). ഖമനേയിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതി വിടില്ലെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഓപ്പറേഷൻ തുടങ്ങുകയാണെന്നും ഐആർജിസി വ്യക്തമാക്കിയതായി ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ ഓപ്പറേഷൻ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും മേഖലയിലെ അധിനിവേശ പ്രദേശങ്ങളും അമേരിക്കൻ ഭീകരവാദ താവളങ്ങളുമായിരിക്കും ലക്ഷ്യമെന്നും ഐആർജിസി അറിയിച്ചു. ‘ഞങ്ങൾക്ക് ഒരു മികച്ച നേതാവിനെ […]
Read more

Recent News

Advertisement
WhiteswanTV Footer