കരുതലോടെ ഇന്ത്യ; വെടിവെയ്പ്പിനിടയിലും ഇന്ത്യൻ കപ്പൽ ഹോര്‍മുസ് കടലിടുക്ക് കടന്നു
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകൾക്കുനേരെയുണ്ടായ വെടിവെയ്പ്പിനെ തുടർന്ന് ഇന്ത്യ കരുതലോടെയാണ് പ്രതികരിക്കുന്നത്. ഇറാനുമായി ബന്ധം പൂർണ്ണമായി അകറ്റേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. സംഭവത്തെക്കുറിച്ച് പരിശോധിക്കാമെന്ന് ഇറാൻ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ യുഎഇ പിന്തുണച്ചു. ഇറാന്റെ ആണവ, മിസൈൽ പദ്ധതികളിൽ വ്യക്തമായ തീരുമാനം സമാധാനത്തിന് അനിവാര്യമാണെന്നും യുഎഇ അഭിപ്രായപ്പെട്ടു. ഇന്നലെ നടന്ന വെടിവെയ്പ്പിനിടയിലും ഇന്ത്യൻ കപ്പലായ ദേശ് ഗരിമ ഹോർമുസ് കടന്ന് പോയതായി […]
Read more