ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 13 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: വെടിനിർത്തൽ കരാർ നിലവിലിരിക്കെ തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ രണ്ട് സിവിൽ പ്രതിരോധ പ്രവർത്തകരും ഒരു സൈനികനും ഉൾപ്പെടുന്നു. തെക്കൻ ലെബനനിലെ ഹബ്ബൂഷ് ഗ്രാമത്തിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. പ്രദേശം ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മിനിറ്റുകൾക്കകം മിസൈൽ ആക്രമണം നടത്തുകയായിരുന്നു. ഒരു വീടിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ […]
Read more