ആനക്കൊമ്പ് വിൽപന കേസിൽ ആറ് പ്രതികളുടെ റിമാൻഡ് തടഞ്ഞ് കോടതി
സുൽത്താൻ ബത്തേരി: ചെതലയം ആറാംമൈലിൽ ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ആറ് പ്രതികളുടെ റിമാൻഡ് കോടതി തടഞ്ഞു. വനംവകുപ്പ് അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ നടപടി. പ്രതികളെ കോടതി വിട്ടയച്ചെങ്കിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് കോടതിയുടെ അനുമതിയോടെ വീണ്ടും അറസ്റ്റ് ചെയ്യാൻ വനംവകുപ്പിന് കഴിയും. പിടിച്ചെടുത്ത ആനക്കൊമ്പുകൾ, വാഹനം എന്നിവ ഉൾപ്പെടെയുള്ള തൊണ്ടിമുതൽ വനംവകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനും കോടതി അനുമതി നൽകി. […]
Read more







