Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Jaipur

സാങ്കേതിക തകരാർ; ജയ്പൂരിൽ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ സീതാപുര പരീക്ഷാ കേന്ദ്രത്തിലാണ് ഓൺലൈനായി നടന്ന പരീക്ഷ സെർവർ തകരാറിനെ തുടർന്ന് തടസ്സപ്പെട്ടത്. പരീക്ഷയ്ക്കിടെ സെർവർ പ്രവർത്തിക്കുന്നില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. തുടർന്ന് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അധികൃതർ ഇടപെട്ട് പരീക്ഷ പുനഃക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ജയ്പൂരിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ സെപ്റ്റംബർ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് പരീക്ഷാ ബോർഡ് അറിയിച്ചു. പരീക്ഷ തടസ്സപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച ബോർഡ്, വിദ്യാർഥികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും വ്യക്തമാക്കി.
Read more

രാജസ്ഥാനിൽ പെൺകുട്ടികളെ കടത്താൻശ്രമം; അഞ്ച് പേർ അറസ്റ്റിൽ

ജയ്പൂര്‍: രാജസ്ഥാനില്‍ പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്നവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 10 പെണ്‍കുട്ടികളെ രാജസ്ഥാന്‍ പൊലീസ് രക്ഷപ്പെടുത്തി. ജല്‍വാര്‍ ജില്ലയിലായിരുന്നു സംഭവം. രാംകന്യ ബായി, ഭിം ശങ്കര്‍ കഞ്ജാര്‍, അന്‍കുഷ് കഞ്ജാര്‍, രമേഷ് കഞ്ജാര്‍, സന്നി കഞ്ജാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്: മുഹമ്മദ് ഹനീഫ്, അന്‍വര്‍ ഷേയ്ഖ്, രാജേഷ് ദാബ്‌ലെ. ഇവര്‍ കര്‍ണാടക, ബിഹാര്‍, മുംബൈ […]
Read more

ഗെയിലിന്റെ റെക്കോഡ് തൂക്കാൻ വൈഭവ്; ഇനി വേണ്ടത് 7 സിക്സർ

ജയ്പുർ: ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ വൈഭവ്. നിലവിൽ 53 സിക്‌സറാണ് വൈഭവ് ഈ സീസണിൽ നേടിയത്. 59 സിക്‌സർ നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ തലപ്പത്ത്. വൈഭവിന് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഗെയിലിന്റെ റെക്കോർഡ് തകരാൻ സാധ്യത ഏറെയാണ്. ഏഴുസിക്സർ കൂടി നേടിയാൽ ഗെയ്ലിനെ മറികടന്ന് റെക്കോഡ് കുറിക്കാൻ താരത്തിന് കഴിയും. നേരത്തേ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ […]
Read more

ഐപിഎൽ കൊടിയേറുന്നു; പരുക്കേറ്റ് വീഴുന്ന താരങ്ങൾ ഏറെ

ജയ്പുർ: ഐപിഎൽ ആവേശങ്ങൾ തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരുക്കേറ്റ് വീഴുന്ന താരങ്ങളുടെ എണ്ണവും കൂടുന്നു. അടിവയറിനു പരുക്കേറ്റ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറന് ഈ സീസണിലെ മത്സരങ്ങൾ നഷ്ടമാകും. നിലവിൽ രാജസ്ഥാൻ റോയൽസ് താരമാണ് കറൻ. കൊൽക്കത്ത ടീമിലെ പേസർ ഹർഷിത് റാണ, ചെന്നൈയുടെ ഓസ്ട്രേലിയൻ പേസർ നേതൻ എലിസ് എന്നിവർക്കും പരുക്കിനെത്തുടർന്ന് ഈ സീസൺ കളിച്ചേക്കില്ല . പഞ്ചാബ് കിങ്‌സ് താരമായ ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസൻ സീസണിലെ ആദ്യ […]
Read more

ഹോളിയ്ക്ക് വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; രാജസ്ഥാനിൽ 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: ഹോളി ആഘോഷത്തിന്റെ ഭാഗമായി തനിക്ക് നേരെ കളര്‍ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹന്‍സ് രാജ് എന്ന 25കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോട റാല്‍വാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങള്‍ക്കായി ലൈബ്രറിയിലെത്തിയത്. ലൈബ്രറിയില്‍ മത്സര പരീക്ഷകള്‍ക്കായി പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹന്‍സ് രാജിന്റെ അടുത്തേക്ക് വര്‍ണപ്പൊടികളുമായി പ്രതികളെത്തി. ഇവരോട് ദേഹത്തേക്ക് വര്‍ണപ്പൊടികള്‍ വിതറരുന്ന് ഹന്‍സ് രാജ് പറഞ്ഞു. ഇതില്‍ പ്രകോപിതനാകുകയും ഹന്‍സ് രാജിനെ മൂവരും ചേര്‍ന്ന് ആദ്യം […]
Read more

ഭാര്യയുടെ ലിവിങ് ടുഗതര്‍ പാര്‍ട്ണറെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്

ജയ്പൂര്‍: ഭാര്യയുടെ ലിവിങ് ടുഗതര്‍ പാര്‍ട്ണറെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. ദുംഗര്‍പൂര്‍ സ്വദേശിയായ ജിതേന്ദ്ര മീന എന്ന 30 വയസുകാരനാണ് മരിച്ചത്. ജിതേന്ദ്ര ഡിംപിള്‍ (25) എന്ന യുവതിയോടൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇതേതുടര്‍ന്നാണ് ഡിംപിളിന്റെ ഭര്‍ത്താവ് നര്‍സി ജിതേന്ദ്രനെ കുത്തിക്കൊലപെടുത്തുകയായിരുന്നു. ജിതേന്ദ്രയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഡിംപിളും ഭര്‍ത്താവ് നര്‍സിയും ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ ദമ്പതികള്‍ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും […]
Read more

പരിശീലനത്തിനിടെ അപകടം; പവർലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം

ജയ്പൂര്‍: പരിശീലനത്തിനിടെ പവര്‍ലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം. ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ആചാര്യയുടെ കഴുത്തില്‍ വീഴുകയായിരുന്നു. ജിമ്മില്‍ പരിശീലകന്റെ സഹായത്തോടെ ഭാരമുയര്‍ത്തുന്നതിനിടെയാണ് ബാര്‍ബെല്‍ വീണ് താരത്തിന്റെ കഴുത്തൊടിഞ്ഞത്. അപകടം നടന്ന ഉടന്‍ യാഷ്തിക ആചാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്. കുടുംബം പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix