ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി; ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി ആശിഷ് യാദവ്
യൂജീൻ (യു.എസ്.എ): ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ 19കാരനായ ആശിഷ് യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിലെ മൂന്നാം ശ്രമത്തിൽ 74.09 മീറ്റർ ദൂരം കണ്ടെത്തിയാണ് ആശിഷ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്. ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ആശിഷ് സ്വന്തമാക്കി. രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ശേഷമാണ് ഈ നേട്ടം. 2016ൽ പോളണ്ടിൽ നടന്ന […]
Read more