ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം പ്രതിസന്ധിയിൽ; ടിക്കറ്റ് വിൽപ്പനയും അനിശ്ചിതത്വത്തിൽ
കൊച്ചി: ഐഎസ്എൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം പ്രതിസന്ധിയിൽ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ വാടകത്തുക സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ) തമ്മിൽ ധാരണയിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തർക്കം പരിഹരിക്കാനാകാത്തത് ആരാധകരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഞായറാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഓരോ മത്സരത്തിനും എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക നൽകണമെന്നാണ് […]
Read more