Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: K Annamalai

ദൈവം ഇല്ലെന്ന് പറഞ്ഞവരുടെ വക ഭഗവത് ഗീത ക്ലാസ്സ്: പരിഹസിച്ച് കെ അണ്ണാമലൈ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം തമിഴ്നാട് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം നിർവഹിച്ചു,​ ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നുവെന്ന് അണ്ണാമലൈ പരിഹസിച്ചു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണ്. 2018ൽ കണ്ട കാഴ്ച ഇപ്പോൾ പന്തളത്ത് കാണുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചതെന്നും അണ്ണാമലൈ […]
Read more

സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശം: കെ അണ്ണാമലൈക്കെതിരെ കേസ്

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങൾ നടത്തിയതിന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ ക്രിമിനല്‍ കേസ്. മധുരയില്‍ നടന്ന മുരുകന്‍ ഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് അണ്ണാമലെെയ്ക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് കാണിച്ച് വഞ്ചിനാഥന്‍ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി.
Read more

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കെ.അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് കെ.അണ്ണാമലൈ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനാകുന്നത്. എഐഎഡിഎംകെ വീണ്ടുംബിജെപിയില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അണ്ണാമലൈ രാജി സൂചന നല്‍കുന്നത്. […]
Read more

ത​മി​ഴ്നാ​ട് ബി.​ജെ.​പിയിൽ​നി​ന്ന് കെ. ​അ​ണ്ണാ​മ​ലൈ​ പുറത്തേക്കോ?

ത​മി​ഴ്നാ​ട് ബി.​ജെ.​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് കെ. ​അ​ണ്ണാ​മ​ലൈ​യെ മാ​റ്റി​യേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ബി.​ജെ.​പി നേ​തൃ​ത്വം ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പ​ത്തു മാ​സ​ത്തി​ന​കം ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ അ​ണ്ണാ ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​യ മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​നുള്ള ബി.​ജെ.​പിയുടെ തീ​രു​മാ​നത്തിന് പിന്നാലെയാണ് അണ്ണാമലെെയെ നീക്കാനുള്ള തീരുമാനത്തിനും മൂർച്ചയേറുന്നത്. അ​ണ്ണാ ഡി.​എം.​കെയിലെ മുതിർന്ന നേതാക്കളായ എം.​ജി.​ആ​റിനെയും, പുരച്ചിതലെെവി ജയലളിതയെയും അണ്ണാമലെെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപിയുമായുള്ള സഖ്യം […]
Read more

തമിഴ്‌നാട്ടില്‍ ആദ്യ സൂചനകളില്‍ ഡിഎംകെ, ആദ്യ റൗണ്ടില്‍ പിന്നിലായി കെ അണ്ണാമലൈ

ചെന്നൈ:ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 13 സീറ്റുകളിൽ ഡിഎംകെയും 6 സീറ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി തമിഴ്‌നാട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix