Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: K Annamalai

ലക്ഷ്യം ലഹരിമുക്ത തമിഴ്നാട്, 2031ലും ഭരണമാറ്റമുണ്ടാകും: അണ്ണാമലൈ

പൊള്ളാച്ചി: 2031ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണമാറ്റം ഉണ്ടാകുമെന്ന് വി ദി ലീഡർ പാർട്ടി നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈ. പൊള്ളാച്ചിയിൽ നടന്ന വി ദി ലീഡർ സംഘടനയുടെ ആദ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിനെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അണ്ണാമലൈ പറഞ്ഞു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംഘടനയുടെ പ്രവർത്തനപരിധിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനുയോജ്യമായ സമയത്ത് വി ദി ലീഡർ സംഘടന രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം അറിയിച്ചു. […]
Read more

അമർ പ്രസാദ് റെഡ്ഡിയും ബിജെപി വിട്ടു; ഇനി അണ്ണാമലൈയ്ക്കൊപ്പം

ചെന്നൈ: ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പാർട്ടിയിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അമർ പ്രസാദ് റെഡ്ഡിയുടെ രാജി പ്രഖ്യാപനം. ഭാവിയിൽ അണ്ണാമലൈക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും പാർട്ടി വിട്ടിരുന്നു. അണ്ണാമലൈയുടെ രാജിയെ തുടർന്ന് സംസ്ഥാന ഉപാധ്യക്ഷൻ കരു നാഗരാജൻ ഉൾപ്പെടെ […]
Read more

തമിഴ്‌നാട് ബിജെപിയിൽ രാജി പ്രവാഹം; സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് രാജിവെച്ചു

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജിപ്രവാഹം. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ എന്നിവർക്കു പിന്നാലെ, സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷും പാർട്ടിയിൽ നിന്ന് രാജിവെച്ചു. താൻ പാർട്ടി വിടുന്ന വിവരം അവർ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. ഏറെ ആലോചനകൾക്കൊടുവിലാണ് ഈ തീരുമാനം എടുത്തതെന്നും വിഷമത്തോടെയാണ് പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി. “ബിജെപിയെ സേവിക്കാൻ കഴിഞ്ഞത് അഭിമാനമാണ്. പാർട്ടി സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറാനും പാർട്ടി ബന്ധം […]
Read more

ബിജെപിക്ക് തിരിച്ചടി; ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് പിന്നാലെ രാജി വെച്ച് അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളായി ശക്തമായിരുന്നു. ഇന്നലെ ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് അദ്ദേഹം പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് ഒന്നും പറയാതിരുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. അദ്ദേഹത്തിന്റെ കുറിപ്പിൽ പാർട്ടിയെയോ നേതൃനേതൃത്വത്തെയോ പരാമർശിച്ചിരുന്നില്ല. മുൻ ഐപിഎസ് ഓഫീസറായ അണ്ണാമലൈ അടുത്തിടെ കേന്ദ്ര […]
Read more

അണ്ണാമലൈ ബിജെപി വിടും; അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. ജൂൺ 5-ന് ചെന്നൈയിൽ അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ നിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങൾക്കിടെ, ജൂൺ 2-ന് അണ്ണാമലൈ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തീരുമാനം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ രാജി തൽക്കാലം നീട്ടിവെക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പാർട്ടിയുമായുള്ള ബന്ധം […]
Read more

അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി അഭ്യൂഹം

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. അദ്ദേഹം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെയാണ് ഈ ചർച്ചകൾ ശക്തമായത്. അണ്ണാമലൈയുടെ അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പുതിയ പാർട്ടിക്കായുള്ള പേരുകളും പതാകയും പങ്കുവെക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ പാർട്ടി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂണിൽ ഉണ്ടാകുമെന്നാണ് അനുയായികളുടെ അവകാശവാദം. സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച ചില നിലപാടുകൾ പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് സൂചനയാണെന്ന ചർച്ചകളും രാഷ്ട്രീയ […]
Read more

ഓന്തിന് പോലും ഇങ്ങനെ നിറം മാറാനാകില്ല’: അണ്ണാമലൈ

ന്യൂഡൽഹി: കോൺഗ്രസിനെയും തമിഴ്നാട് രാഷ്ട്രീയത്തെയും കുറിച്ച് ബിജെപി നേതാവ് കെ. അണ്ണാമലൈയും കോൺഗ്രസ് എംപി ശശി തരൂരും തമ്മിൽ വാക്ക് പോര്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടന്ന സംവാദ പരിപാടിക്കിടെയായിരുന്നു ഇരുവരുടെയും പരാമർശങ്ങൾ ശ്രദ്ധ നേടിയത്. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവേ, കോൺഗ്രസ് ടിവികെയെ പിന്തുണച്ച് ഡി.എം.കെ.യിൽ നിന്ന് പിന്മാറിയതിനെ അണ്ണാമലൈ വിമർശിച്ചു. “ഒരു രാത്രി കൊണ്ടാണ് കോൺഗ്രസ് ഡി.എം.കെ.യെ ഉപേക്ഷിച്ച് വിജയിയുടെ സഖ്യകക്ഷിയായത്. ഓന്തിനുപോലും ഇത്ര വേഗത്തിൽ നിറം മാറാൻ കഴിയില്ല,” എന്നാണ് അണ്ണാമലൈ പറഞ്ഞത്. […]
Read more

അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്‌നാട്ടിൽ 27 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എഐഎഡിഎംകെയുമായി സഖ്യമായി മത്സരിക്കുന്ന ബിജെപി 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ സംസ്ഥാന അദ്ധ്യക്ഷനും പാർട്ടിയുടെ പ്രധാന മുഖവുമായ കെ അണ്ണാമലൈക്ക് ആദ്യ പട്ടികയിൽ സീറ്റ് ലഭിച്ചില്ല. മുൻ കേന്ദ്രമന്ത്രി തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപൂർ മണ്ഡലത്തിൽ മത്സരിക്കും. ബിജെപി മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷയായ വാനത്തി ശ്രീനിവാസൻ കോയമ്പത്തൂർ (നോർത്ത്) മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. മുൻ കേന്ദ്രമന്ത്രി എൽ. മുരുഗൻ അവിനാശി മണ്ഡലത്തിൽ […]
Read more

AIADMK സീറ്റ് വിഭജനത്തിൽ അമർഷം; മത്സരിക്കാനില്ലെന്ന് കെ.അണ്ണാമലൈ

ചെന്നൈ: എഐഎഡിഎംകെ-ബിജെപി സീറ്റ് വിഭജനത്തിന് പിന്നാലെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാക്കി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണ് ബിജെപിക്ക് നൽകിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയ അണ്ണാമലൈ, ഇത്തവണ മത്സരിക്കില്ലെന്നും വ്യക്തമാക്കി. “ബാക്കി കാര്യങ്ങൾ മെയ് 4ന് പറയാം” എന്ന നിലപാടിലാണ് അദ്ദേഹം. ഇതിനിടെ അണ്ണാമലൈയെ ഒതുക്കിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അനുയായികൾ രംഗത്തെത്തി. മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങൾക്കായി ശ്രമിച്ചില്ലെന്നും, ചില […]
Read more

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിഞ്ഞ് അണ്ണാമലൈ

ചെന്നൈ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറുന്നതായി ബിജെപിയുടെ തമിഴ്‌നാട്ടിലെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ . ആറ് നിയമസഭ മണ്ഡലങ്ങളിലെ ബിജെപി ഇന്‍ -ചാര്‍ജ് ആയിരുന്നു അദ്ദേഹം. അച്ഛന്റെ അനാരോഗ്യം കാരണം ആണ് തീരുമാനം എന്ന് അണ്ണാമലൈ പറയുന്നു. അതേസമയം എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ അണ്ണാമലൈ അതൃപ്തന്‍ ആയിരുന്നു. എന്റെ അച്ഛന് സുഖമില്ല. അദ്ദേഹത്തെ പരിചരിക്കേണ്ടത് എന്റെ പ്രാഥമിക കടമയായതിനാല്‍, എനിക്ക് മറ്റു ജോലികള്‍ ചെയ്യാനോ വ്യാപകമായി യാത്ര ചെയ്യാനോ കഴിയില്ല. പാര്‍ട്ടി അംഗീകരിച്ചു. ആ ആറ് […]
Read more

Recent News

Advertisement
WhiteswanTV Footer