Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐ.എ.എസ് തലപ്പത്തെ മാറ്റം സ്വാഭാവികം; അസാധാരണമായി ഒന്നുമില്ലെന്ന് കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്തിലെ അഴിച്ചുപണിയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഭരണസംവിധാനത്തിൽ ഇത്തരം മാറ്റങ്ങൾ സ്വാഭാവികമാണെന്നും പതിവ് സ്ഥലംമാറ്റം മാത്രമാണിതെന്നും മന്ത്രി പറഞ്ഞു. ഐ.എ.എസ് അസോസിയേഷനുമായി കൂടിയാലോചന നടത്താറില്ലെന്നും ഇക്കാര്യത്തിൽ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് അരവണയുടെ കരുതൽ ശേഖരം ഉറപ്പാക്കാൻ സർക്കാർ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഉയർന്ന റെംഡിസിവിർ വിവാദത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ) പുതിയ ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ബോർഡ് യോഗം ഉടൻ ചേരുമെന്നും മന്ത്രി അറിയിച്ചു. പഴയ സെക്രട്ടറി മാറി പുതിയ സെക്രട്ടറി ചുമതലയേറ്റത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച അന്വേഷണങ്ങൾ അവയുടെ വഴിക്ക് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

ദേശീയ ആരോഗ്യദൗത്യത്തിന് (എൻ.എച്ച്.എം) കീഴിലെ കരാർ ജീവനക്കാരുടെ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ജീവനക്കാരെ പിരിച്ചുവിട്ടതല്ലെന്നും അവരുടെ കരാർ കാലാവധി അവസാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ന്യായമായ ആവശ്യങ്ങളുന്നയിക്കുന്ന ജീവനക്കാരുടെ കാര്യങ്ങൾ പരിഗണിക്കും. കരാർ ജീവനക്കാരുടെ വിഷയങ്ങൾ പകർച്ചവ്യാധി പ്രതിരോധം ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix