Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kambamala

കമ്പമലയ്ക്ക് തീയിട്ടയാളെ പിടികൂടി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ; പ്രതി പഞ്ചാരക്കൊല്ലി സ്വദേശി

കൽപറ്റ: വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായിരിക്കുന്നത്. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 12 ഹെക്ടറിലധികം പുൽമേടാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.അതേസമയം ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുനെല്ലിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് വാറന്‍റുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അതെസമയം ഇവിടെ ഇപ്പോഴും തീ […]
Read more

കമ്പമലയിൽ ഇന്നും തീപിടുത്തം; 12 ഹെക്ടർ ഇന്നലെ തീയിൽ കത്തി നശിച്ചു, സ്വാഭാവികമല്ല ദുരൂഹതയെന്ന് ഡിഎഫ്ഒ

കൽപറ്റ: വയനാട് കമ്പമലയോട് ചേർന്ന് ഇന്ന് വീണ്ടും തീപിടുത്തം. കൽക്കോട്ട മലയിലെ രണ്ട് സ്ഥലങ്ങളിലും നരിനിരങ്ങി മലയിലും ആണ് തീപിടുത്തം ഉണ്ടായത്. സംഭത്തിൽ ദുരൂഹതയുണ്ടെന്നും ആരെങ്കിലും തീ ഇട്ടതാകാനാണ് സാധ്യതയെന്നും നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ പറഞ്ഞു.അതെസമയം 12 ഹെക്ടറോളം പുൽമേട് ആണ് ഇന്നലെ മാത്രം തീപിടുത്തത്തിൽ കത്തിനശിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും ഇന്ന് ഉച്ചയോടെ വീണ്ടും തീപിടുത്തം ഉണ്ടാവുകയായിരുന്നു. ഇന്നലെ കാട്ടുതീയാണ് എന്നായിരുന്നു പ്രാധമിക നിഗമനം. എന്നാൽ ഇപ്പോൾ […]
Read more

കമ്പമല വനമേഖലയിൽ വൻ കാട്ടുതീ; തീയണക്കാൻ ശ്രമം തുടരുന്നു

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നു. കമ്പമലയുടെ പുൽമേടുകൾ നിറഞ്ഞ ഒരു ഭാഗം കത്തിനശിച്ചു. മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങളുടെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ വനമേഖലയിലെ പുൽമേടിലാണ് തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും നിഴലിക്കുന്നു. കമ്പമലയിൽ വിവിധ ഭാഗങ്ങളിലായി പുക ഉയരുന്നുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer