Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kanjavu

വൻ കഞ്ചാവ് വേട്ട; 33 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരത്ത് പോലീസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 33.05 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാൽ കൗശിക് നിലയത്തിലെ എ.അശോകയാണ് (45) അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. അശോകയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലയിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്ന്‌ പോലീസ് അറിയിച്ചു.
Read more

ലഹരിമാഫിയയെ വെള്ളപൂശുന്ന ‘എസ്എഫ്ഐ’

സമീപകാലത്ത് കേരളം ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത കുറ്റകൃത്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. രക്തബന്ധങ്ങൾ പോലും നോക്കാതെ ലഹരിയുടെ കരുത്തിൽ പുതുതലമുറ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ചെറുതൊന്നുമല്ല. പുതുവർഷം ആരംഭിച്ച ശേഷം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരുപാട് സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഈ കുറ്റകൃത്യങ്ങളുടെ എല്ലാം പിന്നാമ്പുറങ്ങളിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടെന്നതാണ് ശ്രദ്ധേയം. ലഹരി മാഫിയയ്ക്ക് ആരാണ് ചൂട്ടു പിടിക്കുന്നത് എന്ന ചോദ്യം വളരെയധികം പ്രസക്തമാവുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ കളമശ്ശേരി പോളിടെക്നിക് കോളേജിൽ നടന്ന ലഹരി വേട്ട സമാനതകളില്ലാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത് […]
Read more

സിനിമ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലർച്ചെ എക്സൈസിന്റെ പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞാറിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. 45 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വാഗമണ്ണിൽ ഷൂട്ടിങ് നടക്കുന്ന അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കെഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. ആവേശം, സൂക്ഷ്മദർശിനി, പൈങ്കിളി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാനാണ് പിടിയിലായ രഞ്ജിത്ത്. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി […]
Read more

സംശയം തോന്നി ബാഗ് പരിശോധിച്ചു; പിടികൂടിയത് 2.25 കിലോ കഞ്ചാവ്

കോഴിക്കോട്: കോഴിക്കോട് കഞ്ചാവുമായി യുവതി പിടിയിൽ. 2.25 കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്.
Read more

വാദ്യോപകരണങ്ങളുടെ മറവിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. 18.5 കിലോ കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിലായി. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ബാന്റ്‌സെറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാർ എന്ന പേരിൽ ജീപ്പിന് പിന്നിൽ നിറച്ച് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവരികയുമായിരുന്നു. കഞ്ചാവ് […]
Read more

കഞ്ചാവ് കൃഷിയെ സംബന്ധിച്ചുള്ള പഠനത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് മന്ത്രിസഭ

ഷിംല: കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട പഠനത്തിന് ഹിമാചൽ പ്രദേശ് ക്യാബിനറ്റിന്റെ അംഗീകാരം. വ്യവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങൾക്കായി നിയന്ത്രിതമായി കഞ്ചാവ് കൃഷി അനുവദനീയമാകുന്ന കമ്മിറ്റിയുടെ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് ഇനങ്ങൾ കണ്ടെത്താൻ നേരത്തെ തന്നെ സർവ്വകലാശാലകളെ നിയോഗിച്ചിരുന്നു. എക്‌സൈസ് ആന്റ് ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും നിരീക്ഷണത്തില്‍ ലഹരി ഗുണങ്ങള്‍ കുറഞ്ഞ വിത്തുകള്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം 1985ലെ എന്‍.ഡി.പി.എസ് നിയമത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer