Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Karunagappally

‘സൗജന്യം കൈപ്പറ്റുന്നത് പദവിയിൽ ഇരിക്കുന്നവർ ഒഴിവാക്കണം’: സി ആർ മഹേഷ് എംഎൽഎ

കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്ര, മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്ര, മന്ത്രിമാരുടെ വിദേശയാത്ര തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ പരസ്യ വിമർശനം. കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്നവർ മറ്റുള്ളവരിൽനിന്ന് സൗജന്യങ്ങളും ആഡംബര സൗകര്യങ്ങളും സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് സി.ആർ. മഹേഷ് പറഞ്ഞു. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണക്കാർക്ക് ഉൾക്കൊള്ളാനാകാത്ത കാര്യമാണ്. ഇതിൽ പൊതുജനങ്ങൾക്ക് പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെങ്കിലും അതിന് പരിധിയുണ്ടാകണം. […]
Read more

മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടലിൽ അതിക്രമം നടത്തി. ഹോട്ടലിലെ സാധനങ്ങൾ അടിച്ചുതകർത്ത യുവാവിനെ നാട്ടുകാർ ചേർന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ ചിലർക്കും പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവ് ഹോട്ടലിൽ അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ പിടിച്ചുനിർത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ ഹോട്ടലിൽ നിന്ന് വാങ്ങിയ മന്തിയുടെ അളവ് കുറഞ്ഞുപോയതാണ് പ്രകോപനത്തിന് […]
Read more

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് വിമര്‍ശനം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പ്രതിനിധികള്‍ ഇല്ല. വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടക്കാത്തതിനാലാണിത്. ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ രൂക്ഷവിമര്‍ശനമാണുള്ളത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതെന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച […]
Read more

കേരളം തിരഞ്ഞ ആ ഭാഗ്യവാന്‍ ഇതാ……….

തിരുവനന്തപുരം: പൂജാ ബംബര്‍ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ലഭിച്ചത്. ഇന്നാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ദിനേശ് വെളിപ്പെടുത്തിയത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്ന് ബംബര്‍ എടുത്ത സബ് ഏജന്റാണ് ദിനേശ് കുമാര്‍. എപ്പോഴും ടിക്കറ്റ് എടുക്കുന്ന ആളാണെന്നും സമ്മാനം ലഭിച്ചതിൽ സന്തോഷമെന്നും ദിനേശ് പ്രതികരിച്ചു. എല്ലാവരും ടിക്കറ്റ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. JA […]
Read more

വിഭാഗീയതയില്‍ സിപിഐഎം നടപടി, കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു

കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു. പകരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴംഗ അഡ്‌ഹോക് കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനിടെ കയ്യാങ്കളി ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ഏരിയാ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്ന് ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix