Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സൗജന്യം കൈപ്പറ്റുന്നത് പദവിയിൽ ഇരിക്കുന്നവർ ഒഴിവാക്കണം’: സി ആർ മഹേഷ് എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്ര, മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്ര, മന്ത്രിമാരുടെ വിദേശയാത്ര തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ പരസ്യ വിമർശനം. കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്നവർ മറ്റുള്ളവരിൽനിന്ന് സൗജന്യങ്ങളും ആഡംബര സൗകര്യങ്ങളും സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് സി.ആർ. മഹേഷ് പറഞ്ഞു. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണക്കാർക്ക് ഉൾക്കൊള്ളാനാകാത്ത കാര്യമാണ്. ഇതിൽ പൊതുജനങ്ങൾക്ക് പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെങ്കിലും അതിന് പരിധിയുണ്ടാകണം. സുഹൃത്തുക്കളുടെ ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നതും ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുന്നതും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഒഴിവാക്കണമെന്നും മഹേഷ് പറഞ്ഞു. അധികാരത്തിലെത്തുമ്പോൾ നിരവധി പേർ സുഹൃത്തുക്കളായി എത്തും. അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയാകണം ഇത്തരം സഹായങ്ങൾ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ വിദേശയാത്രയിലും മഹേഷ് പ്രതികരിച്ചു. പ്രവാസികൾ സ്നേഹത്തോടെ ക്ഷണിക്കുന്ന സാഹചര്യത്തിൽ വിദേശയാത്രകൾ വേണ്ടിവരുമെന്നും മുൻ സർക്കാരുകളുടെ കാലത്തും മന്ത്രിമാർ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണമെന്നും മഹേഷ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയും കെ.എം. ഷാജിയുടെ റേഞ്ച് റോവർ ഉപയോഗവും നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിമാനയാത്രയ്ക്ക് സർക്കാർ ഖജനാവിൽനിന്ന് പണം ചെലവായിട്ടില്ലെന്നും ഒരു മലയാളി പരിചയക്കാരനാണ് വിമാനം ഏർപ്പാടാക്കിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

സർക്കാർ വാഹനം ഉപയോഗശൂന്യമായതിനാലാണ് സുഹൃത്തിന്റെ റേഞ്ച് റോവർ ഉപയോഗിച്ചതെന്നായിരുന്നു കെ.എം. ഷാജിയുടെ വിശദീകരണം. പ്രതിപക്ഷ വിമർശനം ശക്തമായതോടെ വാഹനം തിരികെ നൽകുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ആഡംബര സൗകര്യങ്ങൾ സ്വീകരിക്കുന്നതിൽ ഉത്തരവാദപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന സി.ആർ. മഹേഷിന്റെ പരസ്യ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix