Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kasarcode

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി

കാസര്‍കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചുതന്റെ സഹപ്രവർത്തകരെയും മർദിച്ചു.. ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

രാഹുൽ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ അപമാനിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെയാണ് കാസർകോട് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നിയാസ് മലബാറി എന്നാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഈ ഐഡിയിലൂടെയാണ് ഇയാൾ അതിജീവിതക്കെതിരെ അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്. പ്രതിക്കായി പോലീസ് ഊർജിത അന്വേഷണത്തിലാണ്.
Read more

സന്ദീപ് വാര്യരുടെ മാസ്സ് എൻട്രി; ട്വിസ്റ്റാകുമോ തൃക്കരിപ്പുർ

കാസർകോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് ശക്തമാകുമ്പോൾ തൃക്കരിപ്പൂരിൽ സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ ആയിരുന്നു അരങ്ങേറിയത്. സന്ദീപ് വാരിയർ യുഡിഫ് സ്ഥാനാർത്ഥിയായി മാസ്സ് എൻട്രി നടത്തിയപ്പോൾ, എൽ.ഡി.എഫിലാകട്ടെ നാട്ടുകാരനായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി.മുസ്തഫ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. ഇതോടെ ചാനൽ ചർച്ചകളിൽ വൻ സാന്നിധ്യമായിരുന്ന രണ്ട്‌ പേർ നേർക്കുനേർ ഇനി പോർക്കളത്തിൽ ഏറ്റുമുട്ടും. പ്രചാരണത്തിൽ ഏറെ മുന്നിലുള്ള ഇടതുപക്ഷത്തിനൊപ്പം ഓടിപ്പിടിക്കാൻ സന്ദീപ് വാരിയർ പരിശ്രമം നടത്തുന്നുണ്ട്. പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോൾ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന തൃക്കരിപ്പൂർ ഇത്തവണ […]
Read more

കെ സുരേന്ദ്രന് അപരൻ; പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ ഡി സുരേന്ദ്രൻ നായർ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡി സുരേന്ദ്രൻ നായർ. അതേസമയം, അപരന് പിന്നിൽ കോൺഗ്രസ്സ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യുഡിഎഫ് തോൽവി ഭയന്നാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രമുഖർക്കുൾപ്പെടെ വെല്ലുവിളിയായി അപരൻമാർ രംഗത്തെത്തിയിട്ടുണ്ട്. പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും […]
Read more

ഭജന മന്ദിരത്തിന് സമീപം ചൂതാട്ടം, 10 പേർ പിടിയിൽ

കുമ്പള: കാസർകോട് കുമ്പള കണ്ണൂർ ഗ്രാമത്തിലെ സിദ്ധിവയലിൽ പരസ്യമായി പണം വെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പൊലീസ് പിടികൂടി. അയ്യപ്പ ഭജന മന്ദിരത്തിന് സമീപമുള്ള പൊതുസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. പ്രതികളിൽ നിന്ന് 13,270 രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. അമിത ലാഭത്തിനായി ‘പുള്ളിമുറി’ എന്ന പേരിൽ പണം പന്തയം വെച്ച് ചീട്ടുകളിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ 10 പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഗെയിമിംഗ് ആക്ട് […]
Read more

വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. അതേസമയം സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer