23 വയസ്സിനു താഴെ മദ്യപിച്ചാലും ഇവർക്ക് മദ്യം വിറ്റാലും കുടുങ്ങും; അറിഞ്ഞിരിക്കാം നിയമം
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ വില്ലന്മാരായത് അമിത വേഗവും മദ്യവുമായിരുന്നു. അതിൽ മദ്യപിച്ചതും പ്രതികളുടെ പ്രായവും ബന്ധപ്പെടുത്തി കേസെടുത്തത് നാം കണ്ടിരുന്നു. ഇവിടെയാണ് പലർക്കും അറിയാത്തതോ മുഖവിലയ്ക്ക് എടുക്കാത്തതോ ആയ ഏറ്റവും പ്രധാനപ്പെട്ട അബ്കാരി നിയമം നിർണായകമാകുന്നത്. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സ് ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു കർശനമായി പാലിക്കപ്പെടാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. കേരള അബ്കാരി നിയമത്തിലെ 15എ, 15ബി, 56ബി തുടങ്ങിയ വകുപ്പുകളാണ് […]
Read more