Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്ന് എൻ ഷംസുദ്ദീൻ, ഫണ്ട്‌ നൽകാത്തതിൽ എന്ത് ചെയ്യുമെന്നതിൽ ഉത്തരമില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് നിയമസഭയിൽ അറിയിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കരാറിന്റെ വ്യവസ്ഥകളിൽ ഏതെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച നടത്തിയ ശേഷം മാത്രം നടത്താമെന്ന് മന്ത്രി അറിയിച്ചു. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പദ്ധതിയിൽ കൂടുതൽ വ്യക്തത വരുത്തുക എന്നും മന്ത്രി വ്യക്തമാക്കി.

പിഎംശ്രീ നടപ്പിലാക്കാത്തതുകൊണ്ട് കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞു വച്ചിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രം ഫണ്ട്‌ നൽകാത്തതിൽ സുപ്രീംകോടതിയിൽ പോകുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.

അതേസമയം ഒരു നയപരമായ കാര്യം പഠിക്കാൻ ഉപസമിക്ക് എത്ര സമയം വേണമെന്ന് സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ ചോദിച്ചു. സംസ്ഥാനങ്ങൾക്ക് പിന്മാറാം എന്ന രാജ്യസഭയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. പിഎം ശ്രീയെ കുറിച്ച് പഠിക്കാൻ നാലുമാസമായി ഉപസമിതിയെ രൂപീകരിച്ചിട്ട്. ഒരു നയപരമായ കാര്യം പഠിക്കാൻ ഉപസമിക്ക് എത്ര സമയം വേണം? അതിനെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ച എംഎൽഎ എന്ന് റിപ്പോർട്ട് അവതരിപ്പിക്കും എന്നും ചോദിച്ചു. ഉപസമിതി രണ്ട് തവണ ചർച്ച ചെയ്തു എന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രതിസന്ധി ഉണ്ടാക്കിയത് എൽഡിഎഫ് സർക്കാരാണെന്ന വാദവും എൻ ഷംസുദ്ദീൻ ആവർത്തിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix