Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ആർ. ശ്രീലേഖയുടെ അംഗത്വം ബി.ജെ.പിക്ക് മുതൽക്കൂട്ട് ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : ബി.ജെ.പിയുടെ ഷാൾ അണിഞ്ഞ് മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ബി.ജെ.പി നേതാക്കൾ അംഗത്വം നൽകിയത്. വെറും മൂന്നാഴ്ചത്തെ ആലോചനക്ക് ശേഷമാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. 33 വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ നിഷ്പക്ഷമായി പ്രവർത്തിച്ചു. പൊലീസിൽ നിന്ന് വിരമിച്ച് ശേഷം, മാറി നിന്ന് കാര്യങ്ങൾ നിരീക്ഷിച്ച ബോധ്യപ്പെട്ട ശേഷമാണ് ഇതാണ് നല്ല വഴി എന്ന് തീരുമാനമെടുത്തത്. ജനസമൂഹത്തിന് തുടർന്നും […]
Read more

കാറുകളിലെ ചൈൽഡ് സീറ്റ് ഉടൻ നടപ്പിലാക്കില്ല, ബോധവത്കരണം മാത്രമാണ് ഉദ്ദേശിച്ചതെന്ന് കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം : കാറുകളിൽ ചൈൽഡ് സീറ്റും കുട്ടികൾക്കുള്ള സീറ്റ് ബെൽറ്റും വേണമെന്നുമുള്ള കേന്ദ്രനിയമം നടപ്പാക്കുമെന്ന ഗതാഗത കമീഷണറുടെ അറിയിപ്പിനെ മന്ത്രി വാർത്ത സമ്മേളനത്തിൽ തള്ളി. സംസ്ഥാനത്ത് ചട്ടം ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും ബോധവത്കരണം മാത്രമാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ കുഞ്ഞുങ്ങൾ മരിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗതാഗത കമീഷണർ ചൈൽഡ് സീറ്റും സീറ്റ് ബെൽറ്റും നിർബന്ധമാണെന്നും ഡിസംബറോടെ ചട്ടം പാലിക്കാത്തവരിൽനിന്ന് പിഴ […]
Read more

കേന്ദ്രസർക്കാർ ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ അട്ടിമറിക്കുന്നു ; പന്ന്യന്‍ രവീന്ദ്രൻ

തിരുവനന്തപുരം : വഖഫ് നിയമഭേദഗതിയിലൂടെ ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണെന്ന് മുൻ എം.പി പന്ന്യന്‍ രവീന്ദ്രൻ. നാഷണൽ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജിസ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാഫി നദ്‌വി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കല്ലറ നളിനാക്ഷൻ സ്വാഗത ആശംസിച്ചു. ഇടക്കുന്നിൽ മുരളി, എ.എൽ.എം കാസിം, സനൽ കാട്ടായിക്കോണം, അജിത് കാച്ചാണി, ഷാജഹാൻ ആസാദ്, നാസർ മന്നാനി, […]
Read more

ടി പി മാധവന്‍റെ മരണം താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്

പി.ആർ.സുമേരൻ മലയാള സിനിമയില്‍ ഒരു കാലത്ത് ‘നക്ഷത്രം’ കണക്കെ തിളങ്ങിനിന്ന ഒരു താരമായിരുന്ന ടി പി മാധവന്‍ വിടപറഞ്ഞു. ദീര്‍ഘകാലമായി അനാഥാലയത്തില്‍ ഒരു കൗതുക വസ്തു കണക്കെ ജീവിച്ചുവന്ന ആ മനുഷ്യന്‍റെ വേര്‍പാട് മലയാളസിനിമാ ലോകത്തിന് ഒത്തിരി ചോദ്യശരങ്ങള്‍ ബാക്കിയാക്കിയാണ് മാഞ്ഞുപോയത്. ഭാര്യയും മക്കളും ഉപേക്ഷിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ലോഡ്ജ് മുറിയില്‍ കഴിഞ്ഞ ടി പി മാധവന്‍ കുഴഞ്ഞുവീണതിനെതുടര്‍ന്നാണ് അനാഥ മന്ദിരത്തില്‍ എത്തിച്ചേരുന്നത്. ഉറ്റവരും ഉടയവരുമില്ലാത്ത അനാഥര്‍ക്കൊപ്പം ആ മനുഷ്യന്‍ വര്‍ഷങ്ങളോളം ജീവിച്ചു. അനാഥാലയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കു […]
Read more

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം : ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചകള്‍ക്കിപ്പും മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. നാലുമണിക്ക് വീട്ടിൽ നടക്കുന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിക്കുക. ബി.ജെ.പിയിൽ ചേരാനായി നേതാക്കൾ കുറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് ശ്രീലേഖ പ്രതികരിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച ചെയ്യപ്പെടുകം. കേരള കേഡറിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. പത്മജ വേണുഗോപാലിനു ശേഷം പല […]
Read more

നാക്ക് പിഴ സംഭവിച്ചു; മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി പി വി അന്‍വര്‍ എംഎല്‍എ. ‘മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും’ എന്ന പരാമര്‍ശം പി വി അന്‍വര്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു പി വി അന്‍വറിന്റെ ക്ഷമാപണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴ സംഭവിച്ചുവെന്നും വാക്കുകള്‍ അങ്ങനെയായിപ്പോയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു, പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും […]
Read more

ക്ഷേത്രങ്ങള്‍ സിനിമ ഷൂട്ടിങ്ങിനുളള സ്ഥലമല്ല; ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങള്‍ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പൂര്‍ണത്രയേശ ക്ഷേത്രം ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അനുവദിച്ചെന്നും സിനിമക്കാര്‍ക്കൊപ്പം ഹിന്ദുക്കളല്ലാത്ത സ്ത്രീ-പുരുഷന്മാര്‍ കയറിയെന്നും ചൂണ്ടിക്കാട്ടി ദിലീപ് മേനോന്‍, ഗംഗ വിജയന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭക്തര്‍ക്ക് ആരാധനയ്ക്കുള്ളതാണ് ക്ഷേത്രങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം […]
Read more

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍ കാല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ പത്തുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് […]
Read more

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു ; നടിയുടെ പരാതിയില്‍ കേസ്

കൊച്ചി : ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമ മേഖലയിലെ ഉന്നതര്‍ക്കെതിരെ പീഡന പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്ന നടിയുടെ പരാതിയില്‍ ആലുവ സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ പലതും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. നടി ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയില്‍ കേസ് എടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരുടേയും പേര് ചേര്‍ത്തിട്ടില്ല. വ്യാജ പ്രൊഫൈലുകളായതിനാലാണ് എഫ്.ഐ.ആറിൽ […]
Read more

നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം : പ്രശസ്ത നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix