Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ഒന്നാം ക്ലാസുകാരന്റെ ബാഗിൽ നിന്ന് മൂർഖനെ പിടികൂടി

കൊച്ചി: ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണിയിലായിരുന്നു സംഭവം. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശയ്ക്ക് താഴെ ബാഗ് വച്ചിരുന്നു,​ ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചുവാരുന്നതിനിടെ മേശയ്ക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിന് നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ […]
Read more

മുളക് പൊടിവിതറി മാല പൊട്ടിച്ച് രക്ഷപ്പെട്ട 37 കാരൻ പിടിയിൽ

കല്‍പ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ മാല കവർന്നയാൾ പിടിയില്‍. നടവയല്‍ ചീങ്ങോട് പുഞ്ചയില്‍ വീട്ടില്‍ പി.കെ ജിനേഷ്(37)നെയാണ് ബത്തേരി സബ് ഡിവിഷന്‍ ഡിവൈ. എസ്.പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ കേണിച്ചിറ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നാം തിയതി ഉച്ച കഴിഞ്ഞായിരുന്നു സംഭവം. നടവയല്‍ അയനിമൂലയില്‍ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് പ്രതി ഇവരുടെ കഴുത്തില്‍ കിടന്ന 2 പവന്‍ തൂക്കമുള്ള മാലയുടെ പകുതിയോളം പൊട്ടിച്ചു കടന്നു കളഞ്ഞത്. […]
Read more

അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ പ്രചാരണത്തിന് തുടക്കമിടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.15ഓടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു. ഇന്ന് രാവിലെ അമിത് ഷാ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് കോർകമ്മിറ്റി യോഗത്തിലും അദ്ദേഹം […]
Read more

പുരയിടത്തിന് തീപിടിച്ച് വീട്ടുടമ വെന്തുമരിച്ചു

കൊല്ലം: പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തുമരിച്ചു. കൊല്ലം മുഖത്തല അൻസാരിമുക്കിലാണ് സംഭവം നടന്നത്. കാവനാട് കന്നിമേൽചേരി, ചന്ദ്രികാ ഭവനിൽ ദയാനിധിയാണ് മരിച്ചത്. വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ പറമ്പ് വൃത്തിയാക്കുന്നതിനായി എത്തിയ ദയാനിധി കരിയിലകളും മാലിന്യങ്ങളും കൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. എന്നാൽ തീ പെട്ടെന്ന് ആളിപ്പടർന്ന് നിയന്ത്രണാതീതമായി. തീ അണയ്ക്കാൻ ദയാനിധി സ്വയം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും തീയണക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹം അഗ്നിക്കിരയായത്. ഫയർഫോഴ്‌സ് സംഘം എത്തി തീ നിയന്ത്രണത്തിലാക്കി മൃതദേഹം […]
Read more

മില്ലിൽ നിന്ന് ഉയരുന്ന പുകയും പൊടിയും കൊണ്ട് വലഞ്ഞ് നാട്

പാലക്കാട്: വടക്കഞ്ചേരി ടൗണിനു സമീപമുള്ള റൈസ് മില്ലിൽനിന്നു വരുന്ന കരിയും പുകയും പൊടിപടലങ്ങളും കാരണം ഒട്ടേറെ കുടുംബങ്ങൾ ദുരിതം പേറുന്നതായി പരാതി. വടക്കഞ്ചേരി കാരയങ്കാട്, അമ്പാട്ടുപറമ്പ്, ആമക്കുളം മേഖലയിലുള്ളവരാണ് പൊടിശല്യം കാരണം വട്ടംകറങ്ങുന്നത്. കുട്ടികൾക്കും വയോജനങ്ങൾക്കും ചുമയും തുമ്മലും അലർജി രോഗങ്ങളും വർധിച്ചു. ഇവിടെയുള്ള കിണറുകളിലും ശുദ്ധജല സംഭരണികളിലുമുള്ള ജലം ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. വീടുകളുടെ ഉള്ളിലേക്കു പൊടി കയറുന്നതായി വീട്ടമ്മമാർ പറഞ്ഞു. പ്രദേശവാസികൾ ഒപ്പിട്ട പരാതി പഞ്ചായത്ത്, വില്ലേജ്, താലൂക്ക് അധികൃതർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും […]
Read more

ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കാൻ വടക്കഞ്ചേരി കമ്മാന്തറ സ്വദേശി വി.എസ് മുഹമ്മദ്ഫർഹാൻ

പാലക്കാട്: വടക്കഞ്ചേരിജനുവരി 26ന് ന്യൂ ഡൽഹി യിൽ നടക്കുന്ന റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കാൻ വടക്കഞ്ചേരി കമ്മാന്തറ സ്വദേശി വി.എസ് മുഹമ്മദ് ഫർഹാന് അവസരം. എൻസിസി കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പ്രൈം മിനിസ്റ്റ‌ർ റാലിയിൽ ഫർഹാൻ പങ്കെടുക്കുന്നത്. ആലത്തൂർ എസ്എൻ കോളജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിയാണ്. 5 മാസം നീണ്ട കഠിന പരിശീലനത്തിനും തിരഞ്ഞെടുപ്പിനും ശേഷമാണ് ഫർഹാനെ തേടി സുവർണാവസരമെത്തുന്നത്. വടക്കഞ്ചേരി കമ്മാന്തറ അബ്‌ദുൽ ഷുക്കൂറിന്റെയും റെജീനയുടെയും മകനാണ് മുഹമ്മദ് ഫയാസാണ് […]
Read more

പുകപ്പുരയ്ക്ക് തീപിടിച്ചു; മൂന്നിരട്ടൺ റബ്ബർ ഷീറ്റ് കത്തി നശിച്ചു

പാലക്കാട്: മംഗലംഡാമിൽ പുകപ്പുരയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. കിഴക്കേപറമ്പിൽ ടോമിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ പുകപ്പുരയ്ക്കാണ് ഇന്നലെ രാത്രി തീപിടിച്ചത്. പുകപ്പുരയിൽ ഉണങ്ങാനിട്ടിരുന്ന ഏകദേശം മൂന്നര ടണ്ണോളം റബ്ബർ ഷീറ്റുകൾ പൂർണ്ണമായും കത്തിനശിച്ചു.​ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പുകപ്പുരയുടെ മുകൾഭാഗത്തുനിന്നും അതിശക്തമായ തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. വടക്കഞ്ചേരിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന യൂണിറ്റും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുകപ്പുരയുടെ മുകൾഭാഗം ഏകദേശം പൂർണ്ണമായും നിലംപൊത്തിയിട്ടുണ്ട്.​റബ്ബർ ഷീറ്റുകൾക്ക് പുറമെ പുകപ്പുരയുടെ […]
Read more

വഖഫ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യൽ അനിവാര്യം: സി ഉബൈദുല്ല

മലപ്പുറം: മുസ്ലിം സർവ്വീസ് സൊസൈറ്റി താനൂർ യൂനിറ്റി ൻ്റെ കീഴിൽ വഖഫ് എന്ത്? എന്തിന് വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാർ താനൂർ സ്വദേശിയും വയനാട് ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ടുമായ സി ഉബൈദുള്ള താനൂർ വ്യാപാരഭവനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഉമിദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യേ ണ്ടതിൻ്റെ അനിവാര്യതയെ കുറിച്ചും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചും തലശ്ശേരി ബാറിലെ പ്രമുഖ അഡ്വക്കറ്റും 2002 മുതൽ വഖഫ് ബോർഡ് മെമ്പറുമായി തുടരുന്ന അഡ്വക്കറ്റ് പി.വി സൈനുദ്ദീൻ ക്ലാസ്സ് […]
Read more

നന്നമ്പ്ര ഡിവിഷൻ ജന സഭക്ക് പ്രൗഢ തുടക്കം

മലപ്പുറം: നന്നമ്പ്ര ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് മെമ്പറും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ശരീഫ് കുറ്റൂരിൻ്റെ നേത്യത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഒരുമിച്ചിരിക്കുന്ന ജന സഭക്ക് തുടക്കമായി…മോഡൽ നന്നമ്പ്രക്കായ് പുതിയ അവിഷ്കാരങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്യുച്ചർ ട്ടൾക്ക് വിത്ത് കുറ്റൂർ എന്നത്താണ് പരിപാടിയുടെ പ്രമോയമായി മുന്നോട്ട് വെക്കുന്നത്. നന്നമ്പ്ര ഡിവിഷനിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഒരുമിച്ചിരിക്കുന്ന അപൂർവ്വ വേദി കൂടിയായി മാറി ജനലഭ എന്നതാണ് ശ്രദ്ധേയമാവുന്നത്.ഇന്നലെ രാവിലെ 8.30 മുതൽ 12.30 വരെ നടന്ന പരിപാടിയിൽ എടരിക്കോട് […]
Read more

മലപ്പുറം ഗരിമയോടെ 32-ാമത് മാമാങ്കോത്സവത്തിന് ഉജ്ജല തുടക്കം

മലപ്പുറം: മലപ്പുറം സാംസ്‌ക്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗയും മാമങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന   തിരുനാവായ32ാംമത്   മാമാങ്ക മഹോത്സവം ‘മലപ്പുറം ഗരിമ’ എന്ന സാംസ്‌ക്കാരിക സന്ദേശയാത്രക്ക് ഉജ്ജല തുടക്കമായി കാടാമ്പുഴ തിരുനാവായ വാദ്ധ്യാന്‍ മനയില്‍നിന്ന് ആരംഭിച്ചമലപ്പുറം അവിസ്സന്ന മര്‍മ്മ കളരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാധാന്യ സ്ഥലവും സാംസ്ക്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നടത്തുന്ന *മലപ്പുറം ഗരിമ* എന്ന യാത്ര  കാലത്ത് 7 മണിക്ക് വേദപണ്ഡിത നായിരുന്ന കാടാമ്പുഴയിലെ തിരുനാവായ വാദ്ധ്യാന്‍ മനയില്‍ നിന്നും കാരണവര്‍ പരമേശ്വരന്‍ നമ്പുതിരി […]
Read more

Recent News

Advertisement
WhiteswanTV Footer