Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്; അപകടമൊഴിവായത് തലനാരിഴക്ക്

കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടെത്തി. റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ […]
Read more

ജോസ് കെമാണിക്കെതിരെ പാലായിൽ സ്വതന്ത്രർക്ക് കീഴടങ്ങിയേ തീരൂ: കോൺഗ്രസ് ജില്ലാ നേതൃത്വം

പാലാ: പാലായിൽ നാണം കെട്ടായാലും ജോസ്.കെ.മാണിയെ വീഴ്ത്തണമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം പാലാ നഗരസഭാ കൗൺസിലർമാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നു. ഇതിനായി സ്വതന്ത്രർക്ക് കീഴടങ്ങണമെന്ന് ജില്ലാ നേതൃത്വം കർശന നിർദ്ദേശവും നൽകി. ശനിയാഴ്ച്ച കോട്ടയത്ത് വിളിച്ച് ചേർന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് ജില്ലാ നേതൃത്വം ശക്തമായ താക്കീത് നൽകിയിരിക്കുന്നത്. നഷ്ടം ഇപ്പോൾ നോക്കേണ്ട ലാഭവും പരിഗണിക്കേണ്ട.ജോസ്.കെ.മാണിയുടെ ഭരണ സമിതി ഉണ്ടാവു വാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കി. എന്നാൽ ആത്മാഭിമാനം […]
Read more

ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച യുവാവ് പിടിയിൽ

മലപ്പുറം: നിലമ്പൂരിലെ ബെവ്കോയിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) നിലമ്പൂര്‍ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നായിരുന്നു സംഭവം. വില കൂടിയ മദ്യക്കുപ്പികള്‍ വില്‍ക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു. […]
Read more

കാട്ടകാമ്പാലിൽ നിയുക്ത മെമ്പർ മോനിഷ രജീഷ് പുഷ്പാർച്ചന നടത്തി

തൃശ്ശൂർ : കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ നിയുക്ത മെമ്പറായ മോണിഷ രജീഷ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മരിച്ചുപോയ പാർട്ടി പ്രവർത്തകർക്ക് പുഷ്പാർച്ചന നടത്തി. അയിനൂർ ഏകചക്ര സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അനുസ്മരണ പരിപാടി നടന്നത്. പ്രവർത്തകരുടെ ത്യാഗങ്ങളും സംഭാവനകളും അനുസ്മരിച്ചുകൊണ്ട് പുഷ്പാർച്ചന അർപ്പിച്ച ശേഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ആവേശം പകർന്നു. പ്രദേശത്തെ നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഐക്യവും സംഘടനാ ശക്തിയും പ്രകടിപ്പിച്ച ഈ അനുസ്മരണ പരിപാടി ശ്രദ്ധേയമായി.
Read more

കുന്നംകുളം നഗരസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു

തൃശ്ശൂർ: കുന്നംകുളം നഗരസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് കുന്നംകുളം ടൗൺ ഹാളിൽ നടന്നു. റിട്ടേണിംഗ് ഓഫീസറും ജില്ലാ മണ്ണുസംരക്ഷണ ഓഫീസറുമായ താര മനോഹരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കൗൺസിലർ പുഷ്പ ജോൺ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് 38 കൗൺസിലർമാർക്കും പുഷ്പ ജോൺ സത്യവാചകം ചൊല്ലിക്കൊടുത്ത് പ്രതിജ്ഞയെടുപ്പിച്ചു. ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി കെ. കെ. മനോജ് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ എഞ്ചിനീയർ ബിനോയ് ബോസ് നന്ദി അറിയിച്ചു. നഗരസഭയിലെ ഭരണ ചുമതലകൾ ഏറ്റെടുക്കുന്നതിനുള്ള […]
Read more

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. പരിക്കേറ്റ അറഫാത്തിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം നടന്നത്. സംഭവത്തിൽ യാസിന്‍റെ പിതാവ് അബൂബക്കര്‍ സിദ്ദീഖും മറ്റൊരു മകൻ മുഹമ്മദ് ജാബിറും കസ്റ്റഡിയിലായി. അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ താനും മകനും ചേര്‍ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
Read more

തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ ഭരണാധികാരികൾ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങൾ സത്യപ്രതിജ്ഞ നടത്തി. തിരുവനന്തപുരം ഉൾപ്പെടെയുള്ള ആറു കോർപ്പറേഷനുകളിൽ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രക്രിയ പുരോഗമിച്ചു. രാവിലെ പത്തിനാണ് കോർപ്പറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. ഇതിന് ശേഷം 11.30 നാണ് കോർപ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. തിരുവനന്തപുരത്തെ കോർപ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസ് പ്രതിനിധി ക്ലീറ്റസ് ആദ്യമായി സത്യപ്രതിജ്ഞ നടത്തി. ബിജെപി കൗൺസിലർ വിവി […]
Read more

ഒറ്റപ്പാലത്ത് സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദ്ദിച്ചു

പാലക്കാട്: സിപിഎം ലക്കിടി ലോക്കൽ കമ്മിറ്റി മുൻ അംഗത്തിന് ക്രൂര മർദ്ദനം. തെക്കുംചെറോട് സ്വദേശി സുരേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി. കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിന് സഹായിച്ചത് സുരേന്ദ്രനാണ് എന്ന ആക്ഷേപത്തെ തുടർന്നാണ് ആക്രമണമെന്ന് സംശയിക്കുന്നു. പരിക്കേറ്റ സുരേന്ദ്രൻ ചികിത്സയിൽ തുടരുകയാണ്.
Read more

3 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ ക്രൂരത; അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന മക്കൾ പിടിയിൽ

ചെന്നൈ: തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ മക്കളായ ജി.മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്. പിതാവിന്റെ മരണത്തിനു പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടാൻ അസാധാരണ വേഗത്തിൽ നടപടികൾ […]
Read more

നഗരസഭയിലെ പുതിയ  കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

തൃശ്ശൂർ: നഗരസഭയിലെ പുതിയതായി തെരഞ്ഞെടുത്ത കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുതിര്‍ന്ന അംഗം കരുണാലയം വാര്‍ഡിലെ കെ.ടി ജോണിക്ക് വരണാധികാരി ചാലക്കുടി ഡിഎഫ്ഒ എം.വെങ്കിടേഷ് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന കൗണ്‍സിലര്‍ കെ.ടി.ജോണി മറ്റു 36 അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. ഭരണപക്ഷത്തെ എല്ലാവരും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.പ്രതിപക്ഷത്തെ 35 വാര്‍ഡില്‍ നിന്ന് വിജയിച്ച ജില്‍ ആന്റണി മാത്രം ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച സിപിഎം പ്രതിനിധി രക്തസാക്ഷികളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer