കോഴിക്കോട്: കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. പരിക്കേറ്റ അറഫാത്തിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം നടന്നത്.
സംഭവത്തിൽ യാസിന്‍റെ പിതാവ് അബൂബക്കര്‍ സിദ്ദീഖും മറ്റൊരു മകൻ മുഹമ്മദ് ജാബിറും കസ്റ്റഡിയിലായി. അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ താനും മകനും ചേര്‍ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.




