Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്

പാലക്കാട്: ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ തുടര്‍ന്ന് സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ തല്ല്. പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്‍റ് സ്കൂളിലാണ് പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ തല്ലിയത്. ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലിയാണ് രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞ് ആക്രമണം നടത്തിയത്. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടാവുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി.
Read more

രാസലഹരി കടത്ത് ബോംബെ തലവൻ ഷാജിയും പെരിങ്ങോട്ടുകര  ലിഷിനും അറസ്റ്റിൽ  

തൃശ്ശൂർ: കൊരട്ടി സ്റ്റേഷൻ റൗഡിയും നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയുമായ കൊരട്ടി മേലൂർ  കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി (50),, മുളങ്കുന്നത്തുകാവ് ഹൗസിഗ് ബോർഡ് ഹരിത നഗർ സ്വദേശി കണാറ വീട്ടിൽ (ഇപ്പോൾ  പെരിങ്ങോട്ടുകര  താമസിക്കുന്ന) ലിഷൻ (33) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പ്രകാരം    തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയിരിക്കുകയാണ്  റൂറൽ പോലീസ് ജില്ലയിൽ മയക്ക് […]
Read more

യുവതി ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ സംഭവം; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്

മലപ്പുറം: കണ്ണമംഗലത്തിനടുത്ത് മിനി കാപ്പില്‍ യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കീരി വീട്ടില്‍ നിസാറിന്റെ ഭാര്യ ജലീസയാണ് മരിച്ചത്. വീടിന് പിന്നിലെ ഷെഡിനകത്ത് കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ജലീസയുടെ വീട്ടുകാർ രംഗത്തെത്തി. മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നു എന്നാണ് ജലീസയുടെ സഹോദരിയുടെ ഭര്‍ത്താവ് പറഞ്ഞത്. മൃതദേഹം കണ്ടെത്തിയതിൻ്റെ തലേദിവസം ജലീസയും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിമാരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നും […]
Read more

കോട്ടപ്പള്ളിയിൽ 2 യുവതികൾക്ക് വളർത്തു നായയുടെ കടിയേറ്റു

കോഴിക്കോട്: കോട്ടപ്പള്ളി ഇന്നലെ വൈകീട്ട് മലപ്പാടി ഫസീല, മണക്കുനി സബീത എന്നിവർക്കാണ് വളർത്തു നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിസര വാസിയായ വീട്ടുടമയുടെ തുറന്നു വിട്ട വളർത്തു നായ വീടിനു പുറത്തേക്ക് ഇറങ്ങുകയായിരുന്നു. സമീപത്തെ വീടിന്റെ പറമ്പിലെത്തിയ നായ ഫസീലയെ ആക്രമിക്കുന്നത് കണ്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സബീതക്ക് പരിക്കേറ്റത്. സബീത വടകര ജില്ലാ ആശുപത്രിയിലും ഫസീല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

അതിരപ്പിള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ഭീഷണിപെടുത്തിയതായി പരാതി

തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ഭീഷണിപെടുത്തിയതായി പരാതി. അതിരപ്പിള്ളി ഏഴാം വാർഡിലെ പിള്ളപാറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൂര്യയുടെ വിജയിച്ചത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചാണ് സൂര്യയെയും സഹപ്രവർത്തകരെയും ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധിച് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി ധർണ നടത്തി. പിള്ളപ്പാറയിൽ നടത്തിയ പ്രതിക്ഷേധ ധർണ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോമോൻ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എം പുഷ്പ്പാഗദൻ, […]
Read more

സര്‍ക്കാരിന് ആശ്വാസം; മസാല ബോണ്ട് കേസില്‍ തുടര്‍നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: മസാല ബോണ്ട് കേസില്‍ ‘ഫെമ’ ലംഘനം കണ്ടെത്തിയ ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. നാലുമാസത്തേക്കാണ് സ്‌റ്റേ. കിഫ്ബിയുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ട കാര്യങ്ങളുണ്ടെന്നാണ് കേസിലെ തുടര്‍നടപടികള്‍ താല്‍കാലികമായി തടഞ്ഞുകൊണ്ട് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കിയത്. കിഫ്ബിയുടെ മസാല ബോണ്ടില്‍ ‘ഫെമ’ നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ തുടര്‍ നടപടികള്‍ക്കായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിലെ തുടര്‍ നടപടികളാണ് ഇപ്പോള്‍ ഹൈക്കോടതി […]
Read more

പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത

ന്യൂഡൽഹി: സുപ്രധാന ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാൻ സന്ദര്‍ശിക്കും. ജോർദാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഒമാനിലെത്തുന്നത്. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിലാണ് സന്ദർശനം. പ്രഖ്യാപിച്ചാൽ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകലിലെ ചർച്ചകൾക്കായി ഉന്നതതല സംഘവും കൂടെയുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാനമേഖലകൾ. […]
Read more

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ

കോഴിക്കോട്: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ബ്ലെസ്ലിയെ ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. ഓൺലൈൻ വഴിയുള്ള തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയായി മാറ്റി വിദേശത്തേക്ക് കൈമാറിയെന്ന കേസിലാണ് നടപടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ബ്ലെസ്ലിയെ പിടികൂടിയത്. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നിരവധി പേർ പ്രതികളായിട്ടുണ്ടെന്നും, ഇതിൽ എട്ട് പേർ ഇതിനകം വിദേശത്തേക്ക് […]
Read more

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റു

കണ്ണൂർ: പിണറായിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനു ഗുരുതര പരിക്ക്. സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ കൈപ്പത്തി സ്ഫോടനത്തിൽ അറ്റുപോയി. പരിക്കേറ്റ വിപിൻ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിണറായി വേണ്ടുട്ടായി കനാൽ കരയിൽ വെച്ചാണ് സ്ഫോടനം ഉണ്ടായത്. ബോംബ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Read more

ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി. ഇന്നലെ ( 15.12.2025 ) കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ആണിത്. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ […]
Read more

Recent News

Advertisement
WhiteswanTV Footer