Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ഒരു സംവിധായകന്‍: നാല് സിനിമകള്‍ സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു; ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു

കൊച്ചി: പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനാകുന്നു. നാല് കഥകള്‍ ഒരുക്കി സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം ‘അന്ധന്‍റെ ലോകം’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി മലയാളത്തിലെ മികച്ച സിനിമകള്‍ക്ക് കലാസംവിധാനം ഒരുക്കിയ സഹസ് ബാല ആദ്യമായി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യചിത്രമാണ് ‘അന്ധന്‍റെ ലോകം’ ആന്തോളജി വിഭാഗത്തില്‍ സഹസ് ബാല ഒരുക്കുന്ന നാല് ചിത്രങ്ങളില്‍ […]
Read more

പെരുമണ്ണക്ലാരിയിൽ കരുത്തു കാട്ടി കോൺഗ്രസ്; ലീഗ് കോട്ടകൾ തകർന്നു

മലപ്പുറം: പെരുമണ്ണ ക്ലാരിയിൽ യുഡിഎഫ് സംവിധാനം ഇല്ലാതെ മത്സരത്തിനിറങ്ങിയ പെരുമണ്ണക്ലാരിയിൽ 25 വർഷം കുത്തയാക്കി വെച്ച ലീഗിന്റെ കോട്ടകളായ -3-4-5-17വാർഡുകൾ പിടിച്ചടക്കി കോൺഗ്രസ് പെരുമണ്ണ ക്ലാരിയിൽ കരുത്തുകാട്ടി .നിലവിലെ സ്ഥിതി തുടർന്ന് പോകാൻ സികെ വിഭാഗത്തിന് താല്പര്യമില്ലാത്തതിനാൽ ആണ് യുഡിഎഫ് ബന്ധം അവസാനിപ്പിച്ചത്. അത് ലീഗിന്റെ പലകോട്ടകളും തകരാൻ ഇടയായി,നിലവിലെ 3-4-വാർഡുകൾ കോൺഗ്രസ് അവശ്യപെട്ടിരുന്നു അത് നല്കാൻ സികെ, കെപി വിഭാഗം തയാറായില്ല .കോൺഗ്രസ് പെരുമണ്ണയിൽ ഇല്ല എന്ന ലീഗ് പ്രസിഡണ്ടിന്റെ വെല്ലുവിളി ഏറ്റെടുത്ത കോൺഗ്രസ് പ്രവർത്തകർ […]
Read more

അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി

ഇടുക്കി: വോട്ടർമാരെ അധിക്ഷേപിച്ചെന്ന വിവാദ പരാമർശത്തിൽ നിലപാട് മാറ്റി സിപിഎം നേതാവ് എം.എം. മണി. തനിക്കു തെറ്റുപറ്റിയതായി സമ്മതിച്ച അദ്ദേഹം, പ്രസ്താവന തെറ്റാണെന്ന് പാർട്ടി വിലയിരുത്തിയതിനെ പൂർണമായി അംഗീകരിക്കുന്നുവെന്നും പറഞ്ഞു. അത്തരമൊരു പരാമർശം നടത്തേണ്ടതില്ലായിരുന്നുവെന്നും, ഇന്നലെ ഉണ്ടായ പ്രത്യേക സാഹചര്യത്തിലാണ് വാക്കുകൾ പിഴച്ചതെന്നും എം.എം. മണി വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും എം.എം. മണി വിമർശനം ഉന്നയിച്ചു. വി.ഡി. സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങളോടു സംസാരിക്കവെയാണ് എം.എം. മണി […]
Read more

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ സ്‌പെഷ്യല്‍ കറസ്പോണ്ടന്റുമായ ജി വിനോദ് (54)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം പിന്നീട്. എഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ആണ് ഭാര്യ. ഇഷാന്‍ എസ് വിനോദാണ് മകന്‍. മികച്ച റിപ്പോര്‍ട്ടിങ്ങിനും അന്വേഷണാത്മക വാര്‍ത്തകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബൈ പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച പത്രപ്രവര്‍ത്തകനുള്ള മലയാള മനോരമയുടെ 2005ലെ ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡലും […]
Read more

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണ സ്ഥാനാർഥിയുമായ വി.ആർ. സിനി അന്തരിച്ചു. സിഎംപി നേതാവായ സിനി ഇത്തവണ ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും വെറും 26 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിനി സജീവമായി പങ്കെടുത്തിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനിയുടെ വിയോഗത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അനുശോചനം രേഖപ്പെടുത്തി. കോർപ്പറേഷനിൽ സിഎംപിയുടെ തീപ്പൊരി കൗൺസിലറായിരുന്ന സിനി, ഇത്തവണ […]
Read more

പാനൂർ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: പാനൂരിൽ നടന്ന വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തിന് നേതൃത്വം നൽകിയ ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് വാഹനം തകർത്തത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടെന്ന ആരോപണമാണ് ഉയരുന്നത്. പാനൂരിൽ വടിവാളുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും […]
Read more

തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു: സംഭവം മലപ്പുറത്ത്

മലപ്പുറം: തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ യുഡിഎഫ് വിജയാഘോഷത്തിനിടെ ഇന്ന് വൈകീട്ട് 6 .30 മണിയോടെയായിരുന്നു സംഭവം. ആഹ്‌ളാദ പ്രകടനം നടത്തുന്ന സഹപ്രവര്‍ത്തകര്‍ക്ക് പടക്കം വിതരണം ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്. തീപ്പൊരി വീണാണ് സ്‌കൂട്ടറിന് മുന്നില്‍ വെച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇര്‍ഷാദിന്റെ ആന്തരിക അവയവങ്ങളടക്കം പുറത്തുവന്നു.
Read more

ഇത് ബിജെപിയുടെ ചരിത്ര വിജയം; തിരുവനന്തപുരത്തെ തേരോട്ടത്തിൽ അഭിനന്ദിച്ച് പ്രകാശ് ജാവ്‌ദേക്കർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപേറേഷൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം, സദ്ഭരണം എന്നിവയിലുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് ഈ വിധി വ്യക്തമാക്കുന്നത്. ഈ നേട്ടം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയൊരു മാറ്റമാണ് കുറിക്കുന്നത്. പാർട്ടി നടത്തിയ സമർപ്പണത്തിനും പരിശ്രമത്തിനും ഫലം ലഭിച്ചിരിക്കുന്നു. വികസിത കേരളം പടുത്തുയർത്തുന്നതിലേക്കുള്ള സുപ്രധാനമായൊരു ചുവടുവയ്പ്പാണിത്. ടീം ബിജെപിയിൽ വിശ്വാസമർപ്പിച്ച തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. തിരുവനന്തപുരം […]
Read more

വടകര ഏറാമലയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്

കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്. ആക്രമണത്തിൽ പ്രതിമയുടെ കൈകൾ തകർന്നതോടൊപ്പം കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിടഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ജനകീയ മുന്നണി സ്ഥാനാർത്ഥി മൂന്നാം വാർഡിൽ വെറും ഒൻപത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സാഹചര്യമാണ് ആക്രമണത്തിന് പിന്നിലെ പ്രകോപനമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ 30ലേറെ വോട്ടുകൾ സ്വന്തമാക്കിയതായും പൊലീസ് വ്യക്തമാക്കി. അതേസമയം, കാസർകോട് ബേഡകത്ത് യുഡിഎഫ് വിജയാഘോഷത്തിനിടെ സിപിഎം […]
Read more

യുഡിഎഫ് പൊരുതി നേടി ജില്ലാ പഞ്ചായത്ത്

കോട്ടയം: രണ്ടായിരത്തിപത്തിനെ  അനുസ്മരിക്കുന്ന രീതിയിൽ ജില്ലയിൽ നടന്ന ത്രിതല പഞ്ചായത്തിലെ എല്ലാത്തലങ്ങളിലും യുഡിഎഫ് തിളക്കമാർന്ന വിജയമാണ് നേടിയത്. ആകെയുള്ള ഇരുപതിമൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പതിനാറു എണ്ണം നേടി യുഡിഎഫ് ഭരണത്തിനുള്ള കേവല ഭൂരിപക്ഷം ഉറപ്പാക്കി. ഏഴിടത്ത് എൽഡിഎഫ് വിജയം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.  മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ അക്കൗണ്ടിൽ ഷോൺ ജോർജ് വിജയിച്ചിരുന്നു. പിന്നീട് ജനപക്ഷം ബിജെപിയിൽ ലയിച്ചതോടെ ഷോണിന്റെ അംഗത്വം ബിജെപി അക്കൗണ്ടിലായിരുന്നു. നാലിടത്ത് കേരള കോൺഗ്രസ് വിജയിച്ചു. കഴിഞ്ഞ തവണ […]
Read more

Recent News

Advertisement
WhiteswanTV Footer