തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ സ്‌പെഷ്യല്‍ കറസ്പോണ്ടന്റുമായ ജി വിനോദ് (54)അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം പിന്നീട്.
എഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ആണ് ഭാര്യ. ഇഷാന്‍ എസ് വിനോദാണ് മകന്‍.
മികച്ച റിപ്പോര്‍ട്ടിങ്ങിനും അന്വേഷണാത്മക വാര്‍ത്തകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബൈ പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
മികച്ച പത്രപ്രവര്‍ത്തകനുള്ള മലയാള മനോരമയുടെ 2005ലെ ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.






