Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കോഴിക്കോട് മേയറുടെ വാർഡ് എൻഡിഎ പിടിച്ചെടുത്തു

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ മേയറുടെ വാർഡ് എൻ.ഡി.എ പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷനിലെ മേയറായ ശ്രീമതി ബീനാ ഫിലിപ്പിന്റെ വാർഡായ പൊറ്റമ്മൽ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീ ടി.റനീഷ് പിടിച്ചെടുത്തു. എൻ.ഡി.എ യുടെ പുതിയറ വാർഡ് കൗൺസിലർ കൂടി ആണ് ടി. റനീഷ്.
Read more

പന്നിയങ്കരയിൽ ജയം പിടിച്ചെടുത്തു എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ പന്നിയങ്കര വാർഡിൽ എൻ.ഡി.എയ്ക്ക് ജയം. കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിൽ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് എൻ.ഡി.എ പിടിച്ചെടുത്തു. എൻ.ഡി.എയുടെ നമ്പിടി നാരായണൻ ആണ് ജയിച്ചത്. ഈ തവണ ബി.ജെ.പി പ്രതീക്ഷ വെച്ച വാർഡുകളിൽ ഒന്നായിരുന്നു പന്നിയങ്കര വാർഡ്.
Read more

കോഴിക്കോട് മാവൂരിൽ യുഡിഎഫ് മുന്നേറ്റം

കോഴിക്കോട് :മാവൂർ ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ യുഡിഎഫിന് ശക്തമായ മുന്നേറ്റം ലഭിച്ചു. ആകെ 19 വാർഡുകളിൽ 10 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 5 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മലപ്രം, മേച്ചേരിക്കുന്ന്, കന്നിപ്പറമ്പ്, അടുവാട്, തത്തൂർ പൊയിൽ എന്നീ വാർഡുകളിലാണ് എൽഡിഎഫ് വിജയം നേടിയത്. വളയന്നൂർ, ചെറുപ്പ, കുറ്റിക്കടവ്, തെങ്ങിലക്കടവ്, പള്ളിയോൾ, കണിയാത്ത് തുടങ്ങിയ വാർഡുകളിൽ യുഡിഎഫിനാണ് ജയം. ശേഷിക്കുന്ന വാർഡുകളിലെ ഫലങ്ങൾ പ്രഖ്യാപനം തുടരുകയാണ്.
Read more

കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ യുഡിഎഫിന് ജയം

കോഴിക്കോട് : കോഴിക്കോട് കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ 1-ാം വാർഡിൽ യു.ഡി.എഫിന് ജയം. കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വത്സൻ കുന്നത്താണ് ജയിച്ചത്. കോൺഗ്രസ്സിന്റെ കുത്തക വാർഡ് കൂടിയാണിത്.
Read more

20 വർഷത്തെ യുഡിഎഫ് ഭരണത്തിന് വിരാമം

കോഴിക്കോട്: ഇരുപത് വർഷമായി യുഡിഎഫ് നിയന്ത്രണത്തിലായിരുന്ന വാണിമേൽ ഗ്രാമപഞ്ചായത്ത് ഇനി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ നിർണായക വിജയം പഞ്ചായത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുന്നതായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ വികസന പ്രതീക്ഷകളും ക്ഷേമപ്രവർത്തനങ്ങൾക്കും നൽകിയ പിന്തുണയാണ് എൽഡിഎഫിന് ശക്തമായ മുന്നേറ്റം നൽകിയത്. ഭരണത്തിൽ സുതാര്യതയും ജനകീയതയും ഉറപ്പാക്കുമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പുതിയ പദ്ധതികളും ജനപങ്കാളിത്തം വർധിപ്പിക്കുന്ന നടപടികളും ഉടൻ നടപ്പാക്കുമെന്ന് വിജയാനന്തര പ്രതികരണത്തിൽ നേതാക്കൾ വ്യക്തമാക്കി.
Read more

ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര

തൃശൂർ :ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര.വാര്‍ഡ് 1 ജോജു വി.ജെ, വാര്‍ഡ് 5 നിധിന്‍ പുല്ലന്‍ വാര്‍ഡ് 6 അഡ്വ. അനഘ ജി വിഷ്ണു പ്രിയ വാര്‍ഡ് 16 നിത അജീഷ്, വാര്‍ഡ് 35 ജില്‍ ആന്റണി,വാര്‍ഡ് 36 അഞ്ജന ശ്രീധരന്‍,എന്നിവര്‍ക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ വാര്‍ഡ് 37 കെ.ടി.ജോണി, 26 രാമന്‍ തട്ടായത്, വാര്‍ഡ്  17 അല്‍ഫോന്‍സ ചാക്കോ,എന്നിവരുടെ ആദ്യ മത്സരമായിരുന്നെങ്കില്‍ വാര്‍ഡ് 23 വി.ജെ.ജോജിയുടെ മൂന്നാം മത്സരവും,വാര്‍ഡ് വാര്‍ഡ് 14 ഉഷ […]
Read more

ജീപ്പ് റേസിംഗിൽ  നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് ഗിയർ മാറ്റിയ റിയയ്ക്ക് തകർപ്പൻ ജയം

കോട്ടയം: ഓഫ് റോഡ് ജീപ്പിന്റെ വളയം പിടിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങിയ അധ്യാപിക റിയ ചീരാംകുഴിക്ക് വിജയം. പാലാ നഗരസഭ കവീകുന്ന് എട്ടാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ റിയ തൊണ്ണൂറ്റിയെഴു  വോട്ടുകൾക്കാണ് കേരള കോൺഗ്രസ് (മാണി) വിഭാഗം സ്ഥാനാർഥി ഷിന്നി തോമസിനെ പരാജയപ്പെടുത്തിയത്. തന്റെ പിതാവ് ബിനോ പകർന്നു നൽകിയ ജീപ്പ് റേസിങ് കമ്പം റിയയെ എത്തിച്ചത് ഓഫ് റോഡിങ്ങിന്റെ ലോകത്താണ്. ജീപ്പ് റേസ് മത്സരങ്ങൾക്കു നിറസാന്നിധ്യമായ റിയവിജയത്തോടെ പാലായുടെ മണ്ണിൽ യുവത്വത്തിന്റെ പ്രതീകം കൂടിയായി […]
Read more

ഗുരുവായൂർ വീണ്ടും ചുവപ്പിച്ചു; എൽഡിഎഫിന് തുടർച്ചയായ ഭരണവിജയം

തൃശ്ശൂർ: ഗുരുവായൂർ ടൗൺഷിപ്പ് 1995ൽ നഗരസഭയായതിന് ശേഷം 2000 മുതൽ തുടർച്ചയായി ഭരിച്ചുവരുന്ന എൽഡിഎഫ് നേതൃത്വം വീണ്ടും അധികാരത്തിലെത്തി. 46 അംഗ നഗരസഭയിൽ ഇരുപത്തിയാറു സീറ്റുകൾ സ്വന്തമാക്കിയ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു.യുഡിഎഫിന് പതിനാറു സീറ്റുകളും എൻഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചപ്പോൾ ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി നേടി. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷത്തിലാണ്. സീറ്റുവിഹിതം:എൽഡിഎഫ് – 26 യുഡിഎഫ് – 17 എൻഡിഎ – 2 സ്വതന്ത്രർ – 1 വിജയിച്ച […]
Read more

ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന് തുടര്‍ ഭരണം

തൃശ്ശൂർ: ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന് തുടര്‍ ഭരണം.തുടര്‍ഭരണത്തിലും പ്രമുഖരുടെ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.ആകെ സീറ്റ് 37 യുഡിഎഫ് 22,എല്‍ഡിഎഫ് 12.എന്‍ഡിഎ 1. കോണ്‍ഗ്രസ് വിമതന്‍ 1,സ്വതന്ത്രന്‍ 1 ഇതാണ് കക്ഷി നില.മുന്‍ ചെയര്‍മാന്‍ വി.ഒ.പൈലപ്പനും,സ്ഥിരം സമിതി അധ്യക്ഷന്‍മാരായിരുന്ന എം.എം.അനില്‍കുമാര്‍.സുസമ്മ ആന്റണി,ജോര്‍ജ്ജ് തോമാസ് എന്നിവരുടെ തോല്‍വിയും വലിയ നാണക്കേടായി. ആദ്യ റൗണ്ടില്‍ തോറ്റിരുന്ന ചെയര്‍മാന്‍ ഷിബു വാലപ്പന്‍ റി കൗണ്ടിംങ്ങില്‍ വെറും 4 വോട്ടിനാണ് വിജയിച്ചത്.പ്രതീക്ഷിക്കാത്ത സീറ്റിലെ തോല്‍ലി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി,.മുന്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്റെ […]
Read more

കാരപ്പറമ്പിൽ നവ്യാ ഹരിദാസിന് ഹാട്രിക്

കോഴിക്കോട് : കോഴിക്കോട് കാരപ്പറമ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന് ഹാട്രിക് വിജയം. കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിലാണ് ശ്രീമതി നവ്യാ ഹരിദാസ് ഹാട്രിക് വിജയം നേടിയത്. കഴിഞ്ഞ തവണത്തേത് പോലെ ബി.ജെ.പിയ്ക്ക് ഈ തവണയും നവ്യാ ഹരിദാസ് മിന്നും വിജയം സമ്മാനിച്ചു. നവ്യാ ഹരിദാസിനെ പരാജയപ്പെടുത്താൻ ഇടത് വലത് മുന്നണികൾ ഈ തവണ അരയും തലയും മുറുക്കി പ്രചരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയും ചിട്ടയായ പ്രവർത്തനത്തിലൂടെയും നവ്യാ ഹരിദാസ് സിറ്റിങ് സീറ്റ് നിലനിർത്തി.
Read more

Recent News

Advertisement
WhiteswanTV Footer