തൃശ്ശൂർ: ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന് തുടര്‍ ഭരണം.തുടര്‍ഭരണത്തിലും പ്രമുഖരുടെ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.ആകെ സീറ്റ് 37 യുഡിഎഫ് 22,എല്‍ഡിഎഫ് 12.എന്‍ഡിഎ 1. കോണ്‍ഗ്രസ് വിമതന്‍ 1,സ്വതന്ത്രന്‍ 1 ഇതാണ് കക്ഷി നില.മുന്‍ ചെയര്‍മാന്‍ വി.ഒ.പൈലപ്പനും,സ്ഥിരം സമിതി അധ്യക്ഷന്‍മാരായിരുന്ന എം.എം.അനില്‍കുമാര്‍.സുസമ്മ ആന്റണി,ജോര്‍ജ്ജ് തോമാസ് എന്നിവരുടെ തോല്‍വിയും വലിയ നാണക്കേടായി.
ആദ്യ റൗണ്ടില്‍ തോറ്റിരുന്ന ചെയര്‍മാന്‍ ഷിബു വാലപ്പന്‍ റി കൗണ്ടിംങ്ങില്‍ വെറും 4 വോട്ടിനാണ് വിജയിച്ചത്.പ്രതീക്ഷിക്കാത്ത സീറ്റിലെ തോല്‍ലി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി,.മുന്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്റെ തുടര്‍ച്ചയായ എട്ടാമത്തെ മത്സരത്തിലാണ് ഇത്തവണ സ്വതന്ത്രനായി മത്സരിച്ച വില്‍സണ്‍ പാണാട്ടു പറമ്പിലിനോട് 128 വോട്ടിനാണ് തോറ്റിരിക്കുന്നത്. കോണ്‍ഗ്രസ് വിമതനായി 27 വാര്‍ഡില്‍ മത്സരിച്ച വില്‍ബി ജോര്‍ജ്ജിന്റെ വിജയവും കോണ്‍ഗ്രസ് നേതൃത്വത്തിനേറ്റ കനത്ത വെല്ലുവിളിയാണ്.
കഴിഞ്ഞ തവണ വെറും അഞ്ച് സീറ്റ് മാത്രം ഉണ്ടായിരുന്ന എല്‍ഡിഎഫിന് ഇത്തവണ 12 സീറ്റ് നേടുവാന്‍ സാധിച്ചു.പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷാണ്,ലോക്കല്‍ സെക്രട്ടറി കെ.എ,.അജിതന്‍,സിപിഐയിലെ ബിജി സദാനന്ദന്‍ തുടങ്ങിയവരാണ് എല്‍ഡിഎഫിന്റെ തോറ്റ പ്രമുഖര്‍. എന്‍ഡിഎ കണ്ണംമ്പുഴ 22 വാര്‍ഡില്‍ 200 അതികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കൂടപ്പുഴ എആര്‍എസ് വാര്‍ഡില്‍ രണ്ടാം സ്ഥാനത്തും എത്തുവാന്‍ സാധിച്ചു.




