കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണൽ പുരോഗമിക്കവെ എൽഡിഎഫ് ലീഡ് തുടരുകയാണ്. ചീക്കിലോട്, നന്മണ്ട, പാലങ്ങാട്, കാക്കൂർ, കിഴക്കുംമുറി, ചെറുകുളം, തലക്കളത്തൂർ, അന്നശ്ശേരി എന്നീ ഡിവിഷനുകളിൽ എൽഡിഎഫിനാണ് നിലവിൽ മുൻതൂക്കം.
അതേസമയം കുട്ടമ്പൂർ, നരിക്കുനി, പുന്നശ്ശേരി, ചേളന്നൂർ, ഒളോപ്പാറ എന്നീ ഡിവിഷനുകളിൽ യുഡിഎഫ് ലീഡ് നിലനിർത്തുകയാണ്. വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമ ഫലത്തിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.




