ന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
സംസ്ഥാനത്തെ കോൺഗ്രസുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യുമെന്നാണ് സൂചന.
സംസ്ഥാനത്ത് പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്ന സാഹചര്യത്തിലാണ് വി.ഡി. സതീശന്റെ ഡൽഹി സന്ദർശനം. പാർട്ടിയിലെ സംഘടനാ വിഷയങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.



