തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,13,520 രൂപയാണ് വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരം പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വിലയിൽ വലിയ വർധനവുണ്ടായിരുന്നു. 48 മണിക്കൂറിനിടെ ഏകദേശം 3,400 രൂപയാണ് പവന് വർധിച്ചത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് ഇന്നത്തെ വില.


